കോവിഡ് മരണങ്ങള് കൂടുന്നു; ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍
കോവിഡ് കാലത്ത് കൂടുതല്‍ പേര് ഇന്ന് ഇന്‍ഷൂറന്‍സ് എടുക്കുന്നു. ഇന്‍ഷൂറന്‍സ് ഏജന്റ്മാര്‍ക്ക് കൂടുതല്‍ വിശദീകരിക്കാതെ പോളിസി വില്ക്കാനാകുന്നു. ബിസിനസ് വര്‍ധിച്ചെങ്കിലും ടേം ലൈഫ് ഇന്‍ഷൂറന്‍സിന്റെ റിസ്ക് കൂടിയതിനാല്‍ പ്രീമിയം വര്‍ധനയ്ക്കൊരുങ്ങുകയാണ് കമ്പനികള്‍. കോവിഡ് 19 മരണ നിരക്ക് ഉയര്‍ത്തിയതാണ് കാരണം. മരണ നിരക്ക് കൂടിയതോടെ കമ്പനികള്‍ക്ക് ഇന്‍ഷൂറന്‍സ് തുകയും കൈമാറേണ്ടി വരുന്നു ഇത് കമ്പനികളുടെ റിസ്ക് ഉയര്‍ത്തിയതോടെ റീ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ അതിനനുസരിച്ച് റിസ്ക് വെയ്റ്റേജ് കൂട്ടുന്നതാണ് പ്രീമിയം തുക ഉയരാന്‍ കാരണം.
ഇന്‍ഷൂറന്‍സ് കമ്പനികള്‍ വ്യക്തികള്‍ക്ക് നല്കുന്ന പോളിസികളുടെ റിസ്ക് ഭാഗീകമായോ മുഴുവനായോ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളാണ് റീ ഇന്‍ഷൂറന്‍സ് കമ്പനികള്‍. ഇങ്ങനെ റീഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയം വര്‍ധിപ്പിക്കുന്നതോടെ അത് ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യക്തിഗത പോളിസികളിലേക്ക് കൈമാറ്റം ചെയ്യുന്നു. റിസ്കിലുള്ള വര്‍ധന പരിഗണിക്കുമ്പോള്‍ 2021ല്‍ 40 ശതമാനം വരെ പ്രീമിയത്തില്‍ വര്‍ധന വരുത്തിയേക്കുമെന്നാണ് സൂചനകള്‍. കോവിഡ് 19 ആഗോള തലത്തില്‍ മരണനിരക്ക് കൂട്ടിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍