കോവിഡ് രണ്ടാംതരംഗം സമ്പദ്ഘടനയെ പിടിച്ചുലക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാംതരംഗം സമ്പദ്ഘടനയെ പിടിച്ചുലക്കാതെ കടന്നുപോകുമെന്ന് കേന്ദ്ര ധനമന്ത്രാലയം. ഏപ്രില്‍ മാസത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് മന്ത്രാലയത്തിന്റെ നിരീക്ഷണം. അതേസമയം, കോവിഡിന്റെ രണ്ടാംവ്യാപനം 2021-22 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ വര്‍ഷത്തെ കോവിഡ് വ്യാപനത്തില്‍ സമ്പദ്ഘടന അപ്പാടെ തകര്‍ച്ചയുടെവക്കിലായിരുന്നു. രണ്ടാംപകുതിയോടെ തളര്‍ച്ചഏറെക്കുറെ മറികടക്കാന്‍ കഴിഞ്ഞിരുന്നു. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിച്ചതോടെയാണ് സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2020-21ലെ അറ്റ പരോക്ഷനികുതി പിരിവ് പുതുക്കിയ മതിപ്പിനേക്കാള്‍ 8.2 ശതമാനം അധികമായിരുന്നു. 2019-20ലെ വരുമാനത്തേക്കാള്‍ 12.3ശതമാനം അധികവുമാണ് നേടാനായത്. കഴിഞ്ഞ ആറുമാസമായി പ്രതിമാസ ജിഎസ്ടി വരുമാനം ഒരുലക്ഷംകോടി രൂപയിലധികമാണ്. ഏപ്രിലില്‍ റെക്കോഡ് വരുമാനമായ 1.41 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. നിരന്തരമായ സാമ്പത്തിക വീണ്ടെടുക്കലിന്റെ ഉദാഹരണമാണിതെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
കയറ്റുമതിയാകട്ടെ 2020നേക്കാള്‍ 197 ശതമാനവും 2019നേക്കാള്‍ 16ശതമാനവും വര്‍ധിച്ചു. രാജ്യത്ത് നിര്‍മിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതിനായി അവതരിപ്പിച്ച പിഎല്‍ഐ സ്കീമിന്റെ ഗുണം ഭാവിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനത്തിനെതിരെ പോരാടുന്നുതിനും സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിലും വാക്സിന്റെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് വിലയിരുത്തിയ മന്ത്രാലയം ഇക്കാര്യത്തില്‍ ആഗോള സഹകരണം ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍