News

ഡല്‍ഹി എന്‍സിആറില്‍ മക്‌ഡൊണാള്‍ഡിന്റെ 13 സ്റ്റോറുകള്‍ വീണ്ടും തുറക്കുന്നു

മക്‌ഡൊണാള്‍ഡ്‌സിന്റെ ശ്യംഖല ഇന്ത്യന്‍ വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളില്‍  വ്യാപിപ്പിക്കുന്നതിനായി കൊണാട്ട് പ്ലാസ റെസ്റ്റോറന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹിയില്‍ 13 റെസ്റ്റോറന്റ്‌സ്  വീണ്ടും തുറക്കുന്നു. മക്‌ഡൊണാള്‍ഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സിപിആര്‍എല്‍ന്റെ 160 റെസ്റ്റോറന്റുകള്‍ താല്‍ക്കാലികമായി അടച്ചു പൂട്ടിയിരുന്നു. 

നോര്‍ത്ത്, ഈസ്റ്റ് റീജണുകളിലെ എല്ലാ റെസ്റ്റോറന്റുകളും അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ വരും ദിവസങ്ങളിലും ആഴ്ചയിലും വീണ്ടും തുറക്കുമെന്നാണ് മക്‌ഡൊണാള്‍ഡ് ഇന്ത്യ ഒരു പ്രസ്താവനയില്‍ പറഞ്ഞത്. 13 തുറന്ന സ്റ്റോറുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇഷ്ടാനുസൃത ഹോസ്പിറ്റാലിറ്റി, റിഫ്രെഷ്ഡ് മെനു ബോര്‍ഡുകള്‍, മര്‍ച്ചന്‍ഡൈസിംഗ്, പാക്കേജിംഗ് എന്നിവയുമായി കൂടുതല്‍ മെച്ചപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങള്‍ കൂടുതല്‍ ഭക്ഷണശാലകള്‍ തുറക്കുമെന്നും അറിയിച്ചു. 

 

 

 

Author

Related Articles