News

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 35,000 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; 8,000 കേസുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 35,000 കോടിയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്‍ കൃത്രിമം വരുത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഡയറ്കടര്‍ ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് ഇക്കാലയളവില്‍ 8,000ത്തോളം കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുണ്ടെന്നും പരോക്ഷ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്‍ കൃത്രിമം നടത്തിയാണ് സാധാരണയായി ജിഎസ്ടിയില്‍ തട്ടിപ്പ് നടത്തുകയെന്നും കേന്ദ്ര പരോക്ഷ നികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വ്യാജ ബില്ലുകളുണ്ടാക്കിയും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ജിഎസ്ടി സമ്പ്രദായം നിലവില്‍ വന്നത് മുതല്‍ ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 426 പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ 14 പേര്‍ പ്രൊഫഷണലുകളാണ്. ചാര്‍േട്ടര്‍ഡ് അക്കൗണ്ടുമാര്‍, അഭിഭാഷകര്‍, ഡയറക്ടര്‍മാര്‍ എന്നിവരെല്ലാം അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. 2020 നവംബര്‍ ഒമ്പതിന് വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കണ്ടെത്താന്‍ പ്രത്യേക പരിശോധനകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍, കോവിഡിനെ തുടര്‍ന്ന് പരിശോധനകളില്‍ വേഗം കുറഞ്ഞുവെന്നും നികുതി വകുപ്പ് സമ്മതിച്ചു.

Author

Related Articles