News

പണമില്ലാതെയും പണമിടപാട് നടത്താം; 'സ്‌കാന്‍ നൗ പേ ലേറ്റര്‍' സൗകര്യം അവതരിപ്പിച്ച് ഫ്‌ലെക്‌സ്‌പേ

ഹൈദരാബാദ് ആസ്ഥാനമായുള്ള ബാങ്ക് ഇതര വായ്പാദാതാവായ വിവിഫൈ ഇന്ത്യ ഫിനാന്‍സ്, അടുത്തിടെയായി ഫ്‌ലെക്‌സ്‌പേ എന്ന പേയ്‌മെന്റ് ഓപ്ഷന്‍ പുറത്തിറക്കിയത്. ഇത് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) ക്രെഡിറ്റ് അനുവദിക്കുകയും ചെയ്യന്നു. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലോ വെര്‍ച്വല്‍ വാലറ്റുകളിലോ പണമില്ലാത്ത സാഹചര്യത്തില്‍ ഒരു ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ച് 'സ്‌കാന്‍ നൗ പേ ലേറ്റര്‍' സൗകര്യമുപയോഗിച്ച് പണമടയ്ക്കാന്‍ ഫ്‌ലെക്‌സ്‌പേ അനുവദിക്കുന്നുണ്ട്. ഏതെങ്കിലും യുപിഐ ക്യുആര്‍ കോഡോ യുപിഐ ഐഡിയോ സ്‌കാന്‍ ചെയ്ത്‌കൊണ്ട് പേയ്‌മെന്റ് ഓപ്ഷന്‍ ഓഫ്‌ലൈന്‍ പര്‍ച്ചേസുകള്‍ക്കും ഉപയേഗിക്കാവുന്നതാണെന്ന് എന്‍ബിഎഫ്‌സി വ്യക്തമാക്കി. ചെറിയ തട്ടുകട വ്യാപാരികള്‍ മുതല്‍ വലിയ ചില്ലറ വ്യാപാരികള്‍ വരെയുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാവുന്നതുമാണ്.
 
ഡിജിറ്റല്‍ ഇന്ത്യ, ആത്മീര്‍ഭര്‍ ഭാരത് എന്നിവയ്ക്കായുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അനുസരിച്ച് വിവിഫൈ ലോകത്തിലെ ഏറ്റവും നൂതനമായ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചറിനെ സ്വാധീനിക്കുകയും യുപിഐ പ്ലാറ്റ്ഫോമില്‍ ക്രെഡിറ്റ് ലൈന്‍ ആരംഭിക്കുകയും ചെയ്തു എന്ന് കമ്പനി പറഞ്ഞു. നിലവില്‍ വെറും 56 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉടമകളുള്ള ഒരു രാജ്യത്ത് വ്യത്യസ്തമായ അനുഭവം തന്നെ ഒരു യഥാര്‍ത്ഥ ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് ഫ്‌ലെക്‌സ്‌പേ നല്‍കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 5 ദശലക്ഷം അണ്ടര്‍ സര്‍വീസ് ഇന്ത്യക്കാരുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ ആദ്യപടിയായി ഞങ്ങള്‍ ഈ ഉല്‍പ്പന്നം അടുത്ത 100,000 ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും സിഇഒ പരാമര്‍ശിച്ചു. ഇന്ത്യയില്‍ ആദ്യമായി 400 ദശലക്ഷം പ്ലസ് അണ്ടര്‍ സര്‍വീസ് ഉപഭോക്താക്കള്‍ക്കും പ്രൈം ഉപഭോക്താക്കള്‍ക്കും കോണ്‍ടാക്റ്റ് രഹിത ക്രെഡിറ്റ് കാര്‍ഡ് പോലുള്ള അനുഭവം നല്‍കാന്‍ ഫ്‌ലെക്‌സ്‌പേ ഒരുങ്ങുകയാണെന്നും കമ്പനി വ്യക്തമാക്കി.

Author

Related Articles