News

ഇന്ത്യയെ സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ കേന്ദ്രമാക്കാനൊരുങ്ങി ക്രെഡിറ്റ് സ്യൂസ്

സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂസ് ഇന്ത്യയെ അവരുടെ സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന് അറിയിച്ചു. ലോകത്തെമ്പാടുമുള്ള ബിസിനസ്സുകള്‍ക്ക് വേണ്ട സാങ്കേതിക വിദ്യാ സേവനങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ഇന്ത്യയില്‍ നിന്ന് ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായും ക്രെഡിറ്റ് സ്വുസ് അറിയിച്ചു. 2007ലാണ് പൂനെയില്‍ ബാക്ക് ഓഫീസ് ആരംഭിച്ചത്. ബാങ്കിന്റെ ധനകാര്യ പ്രവര്‍ത്തനങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കും ബാക്ക് ഓഫീസ് സാങ്കേതിക പിന്തുണ നല്‍കുന്നു.

ഇപ്പോള്‍ ഏഷ്യാ-പസഫിക്, യൂറോപ്പ്, സ്വിറ്റ്‌സര്‍ലണ്ട്, അമേരിക്ക എന്നിവിടങ്ങളില്‍ അതിന്റെ ധനകാര്യ മാനേജ്‌മെന്റ് ബിസിനസ്സുകള്‍, വിപണികള്‍, നിക്ഷേപ ബാങ്കിംഗ് ബിസിനസുകള്‍ എന്നിവയ്ക്ക്  സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പൂനെയിലെ സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ നിലവിലുള്ള സൗകര്യത്തിന്റെ ഇരട്ടിയിലധികവും പുതിയ ബാക്ക് ഓഫീസ് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

 

Author

Related Articles