ഇന്‍ഫോസിസില്‍ ക്രോര്‍പ്പതി എക്സിക്യൂട്ടീവുകളുടെ എണ്ണം വര്‍ധിക്കുന്നു
ഇന്‍ഫോസിസ് എക്സിക്യൂട്ടിവുകളുടെ സാലറി വര്‍ഷം കഴിയും തോറും കൂടി വരികയാണ്. ഒരു കോടി രൂപയിലധികം സാലറി വാങ്ങുന്ന എക്സിക്യൂട്ടിവുകളുടെ എണ്ണം ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ്. മുന്‍ സാമ്പത്തിക വര്‍ഷം മുപ്പതോളം എക്സിക്യൂട്ടിവുകള്‍ ആയിരുന്നു ഉണ്ടായിരുനന്ത്. ഈ വര്‍ഷം അത് 60 ല്‍ കൂടുതല്‍ എക്സിക്യൂട്ടിവുകള്‍ ഉണ്ടെന്നാണ് കമ്പനി കണക്കുകള്‍ രേഖപ്പെടുത്തുന്നത്.
2015 ലെ സ്റ്റോക്ക് ഇന്‍സെന്റീവ് കോമ്പന്‍സേഷന്‍ പ്ലാന്‍ അനുസരിച്ച് കമ്പനി, കഴിവുള്ളവരെ നിലനിര്‍ത്താന്‍ ജീവനക്കാര്‍ക്ക് ഷെയര്‍ അധിഷ്ഠിത ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഇന്‍ഫോസിസ് 3,700 കോടി രൂപ വിലമതിക്കുന്ന 50 ദശലക്ഷം ഓഹരികള്‍, തുടര്‍ന്ന് പ്രകടനത്തിന്റെയും പങ്കാളിത്ത മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്തു.
പല മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ക്കും, 2017-18 ലും അനുവദിച്ച സമയ അടിസ്ഥാനത്തിലുള്ള ഇന്‍സെന്റീവ്സ് ഈ വര്‍ഷത്തില്‍ നല്കിയിരിക്കുന്നു. മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്കാന് അനുവദിക്കുന്ന പ്രത്യേക പദ്ധതി നടപ്പിലാക്കിയതിന് ശേഷം നിരവധി സീനിയര്‍ എക്സിക്യൂട്ടിവുകളുടെ പ്രതിഫലത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ശമ്പളം കൂടാതെയുള്ള ഓഹരി ആനുകൂല്യങ്ങളില്‍ നിന്നുള്ള ലാഭം വര്‍ധിച്ചതാണ് ഈ ജീവനക്കാരുടെ പ്രതിഫലത്തിലുണ്ടായ വര്‍ധനയില്‍ പ്രധാന പങ്കു വഹിക്കുന്നത്. സ്ഥിര ശമ്പളം, ശമ്പളം കൂടാതെയുള്ള ആനുകൂല്യങ്ങള്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ഓഹരി ആനുകൂല്യം എന്നിവയാണ് മൊത്തം പ്രതിഫലത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നും കമ്പനി അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍