എണ്ണ വില ഇടിയുന്നു; 4 ശതമാനം കുറഞ്ഞു; യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ക്ഡൗണിലേയ്ക്ക് പോകുന്ന സാഹചര്യം
കോവിഡ് വ്യാപിക്കുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തില്‍ അസംസ്കൃത എണ്ണ വിലയില്‍ നാലു ശതമാനത്തോളം ഇടിവുണ്ടായി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45 ഡോളര്‍ നിലവാരാത്തിലേയ്ക്കാണ് താഴ്ന്നത്. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് 34.21 ഡോളറിലുമെത്തി.
കോവിഡ് അടച്ചിടലില്‍നിന്ന് രാജ്യങ്ങള്‍ പിന്മാറിതുടങ്ങിയതോടെ അസംസ്കൃത എണ്ണയ്ക്ക് ഡിമാന്‍ഡ് കൂടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ പ്രതിസന്ധി. ശൈത്യകാലമായതിനാല്‍ അസംസ്കൃത എണ്ണയുടെ പ്രതിദിന ഉപഭോഗം 25 ലക്ഷം ബാരലായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബ്രട്ടണ്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് വിപണിക്ക് തിരിച്ചടിയായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍