ക്രൂഡ് ഓയില്‍ വില രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
വീണ്ടും ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ രണ്ട് മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ബ്രെന്റ് ഇനം വെള്ളിയാഴ്ച 119.4 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 119.8 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 115.6 ഡോളര്‍ ആയി. ക്രൂഡ് വില 120 ഡോളറും കടന്ന് ഉയരുമെന്നാണ് വിലയിരുത്തലുകള്‍. യുക്രെയ്നില്‍ അധിനിവേശം നടത്തുന്ന റഷ്യയ്ക്കെതിരെ ആറാം റൗണ്ട് ഉപരോധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ക്രൂഡ് ഓയ്ല്‍ വില കുതിക്കുന്നത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യൂറോപ്യന്‍ യൂണിയന് യുക്രെയ്നിലെ അധിനിവേശത്തിന് റഷ്യയ്ക്കെതിരായ ആറാമത്തെ ഉപരോധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ റഷ്യക്കെതിരേ കൂടുതല്‍ ഉപരോധനങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഇത് ക്രൂഡ് വിപണിയെ സാരമായി ബാധിച്ചേക്കും. ഇതാണ് ക്രൂഡ് വില ഉയരാന്‍ കാരണായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
യുഎസിലും യൂറോപ്പിലും വേനല്‍ക്കാല സീസണിന് മുന്നോടിയായി ഗ്യാസോലിന്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയുടെ ഡിമാന്റ് ഉയര്ന്നകതോടെ ക്രൂഡ് വിപണി ഇതിനകം തന്നെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
അതേസമയം, വ്യാവസായി ലോഹങ്ങളും ഉയര്‍ച്ചയിലാണ്. ഇവ വെള്ളിയാഴ്ച ചെറിയ നേട്ടം കാണിച്ചു. ചെമ്പും അലൂമിനിയവും നിക്കലും സിങ്കും ടിന്നും നേട്ടത്തിലായിരുന്നു.സ്വര്‍ണം ഈയിടത്തെ നേട്ടങ്ങള്‍ ഈയാഴ്ച നഷ്ടപ്പെടുത്തും എന്ന സൂചനയുണ്ട്. ഇന്നു രാവിലെ 1847 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണം പിന്നീട് 1850-1852 ഡോളറിലാണ്. ഡോളര്‍ സൂചിക 101.63 ലേക്കു താണു. കുറച്ചു കൂടി താഴ്ന്നിട്ടേ തിരിച്ചു കയറൂ എന്നാണു നിഗമനം. ഡോളര്‍ ശക്തമായാല്‍ രൂപ ദുര്‍ബലമാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍