ജൂലൈ വരെ എണ്ണ ഉല്പാദനം വര്‍ധിപ്പിക്കില്ല; ക്രൂഡ് നിരക്ക് ബാരലിന് 42 ഡോളറിന് മുകളിലേക്ക്
മോസ്കോ: ഒപെക്കും റഷ്യയും എണ്ണ ഉല്പാദനം കുറച്ച നടപടി ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചു. ജൂലൈ മാസം വരെ ഇനി ഉല്പാദന വര്‍ധനവ് ആലോചിക്കില്ലന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്.
ജൂലൈ വരെ ആകെ എണ്ണ ഉല്പാദനത്തിന്റെ 10 ശതമാനമാണ് ഒപെകും റഷ്യയും ചേര്‍ന്ന് കുറയ്ക്കുക. ഏകദേശം 9.7 മില്യണ്‍ ബാരല്‍ എണ്ണയുടെ ഉല്പാദനം പ്രതിദിനം വെട്ടിക്കുറയ്ക്കും. അതിന് ശേഷം വീണ്ടും യോഗം ചേര്‍ന്നാവും ഉല്പാദനം സാധാരണനിലയിലേക്ക് എത്തിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
നേരത്തെ ഉല്പാദനം വെട്ടിക്കുറയ്ക്കാനുളള നടപടി പ്രഖ്യാപിച്ചപ്പോള്‍ എണ്ണവില ഉയര്‍ന്നിരുന്നു. ഉല്പാദന വെട്ടിക്കുറവ് പ്രഖ്യാപിച്ചതോടെ ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് 42 ഡോളറിന് മുകളിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏപ്രിലില്‍ ക്രൂഡ് ഓയില്‍ വില 20 ഡോളറിനും താഴെ പോയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍