News

യുക്രൈന്‍-റഷ്യ സംഘര്‍ഷം: അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും എണ്ണ വില ഉയരുന്നു

വാഷിങ്ടണ്‍: യുക്രൈന്‍-റഷ്യ സംഘര്‍ഷം അതിരൂക്ഷമാവുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും എണ്ണ വില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 116 ഡോളറായാണ് ഉയര്‍ന്നത്. ഡബ്യുടിഐ ക്രൂഡിന്റെ വിലയും 110 ഡോളര്‍ പിന്നിട്ടു. 113 ഡോളറിലാണ് ഡബ്യുടിഐ ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

റഷ്യക്കുമേല്‍ കൂടുതല്‍ ഉപരോധം നിലവില്‍ വന്നതോടെയാണ് ഇന്നും എണ്ണവില കുതിച്ചത്. പല കമ്പനികളും റഷ്യന്‍ എണ്ണ കാര്‍ഗോകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധതരാവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എണ്ണ വില പിടിച്ചുനിര്‍ത്താന്‍ കരുതല്‍ ശേഖരം പുറത്തെടുക്കുന്നതിനുള്ള നടപടികളുമായി യുഎസ് മുന്നോട്ട് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, യുഎസ് നടപടി എണ്ണ വില പിടിച്ച് നിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം നിലവില്‍ വരികയാണ്. ലോകബാങ്കാണ് പുതുതായി റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. റഷ്യയിലേയും ബെലൂറസിലേയും എല്ലാ പദ്ധതികളും ലോകബാങ്ക് ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Author

Related Articles