വിലക്ക് നീങ്ങി; സെപ്റ്റംബര്‍ മുതല്‍ വിനോദ സഞ്ചാര കപ്പലുകള്‍ അബുദാബിയിലേക്ക് എത്തും
അബുദാബി: മാസങ്ങള്‍ നീണ്ട വിലക്കിന് ശേഷം സെപ്റ്റംബര്‍ മുതല്‍ അബുദാബിയിലേക്ക് ക്രൂസ് കപ്പലുകള്‍ (വിനോദ സഞ്ചാര കപ്പലുകള്‍) എത്തിത്തുടങ്ങും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ എമിറേറ്റില്‍ വിനോദ സഞ്ചാര കപ്പലുകള്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് അധികാരികള്‍ വ്യക്തമാക്കി. അതേസമയം വാക്സിന് എടുത്തവര്‍ക്ക് മാത്രമേ എമിറേറ്റിലേക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളുവെന്നും കര്‍ശനമായ കോവിഡ് പ്രതിരോധ നടപടിക്രമങ്ങള്‍ ഉണ്ടായിരിക്കുമെന്നും അബുദാബിയിലെ കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പ് വ്യക്തമാക്കി.
ഒരിക്കല്‍ കൂടി വിനോദ സഞ്ചാര കപ്പലുകളെ യുഎഇ തലസ്ഥാന നഗരിയിലേക്ക് സ്വീകരിക്കാന്‍ തങ്ങള്‍ പൂര്‍ണ്ണമായി ഒരുങ്ങിക്കഴിഞ്ഞെന്നും സായിദ് തുറമുഖത്തും സര് ബാനി യാസ് ദ്വീപിലും ക്രൂസ് പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതില്‍ സന്തോഷവും ആവേശവും ഉണ്ടെന്നും അബുദാബി പോര്‍ട്ട്സിലെ ക്രൂസ് ബിസിനസ് വിഭാഗം മാനേജിംഗ് ഡയറക്ടറായ നൂറ റാഷിദ് അല്‍ ദഹെരി പ്രതികരിച്ചു.
ക്രൂസ് പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമവും മികച്ചതും സുരക്ഷിതവുമായ രീതിയില്‍ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിന് ക്രൂസ് മാനേജ്മെന്റ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും നൂറ അറിയിച്ചു. അന്താരാഷ്ട്ര യാത്രികര്‍ക്കായി അബുദാബിയില്‍ നിലവിലുള്ള ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച്, ടെര്‍മിനല്‍ അണുവിമുക്തമാക്കല്‍, പുറത്തറിങ്ങുന്നതിന് മുമ്പായി പിസിആര്‍ പരിശോധന, പോസിറ്റീവ് കേസുകള്‍ കണ്ടെത്തുന്ന പക്ഷം സ്വീകരിക്കേണ്ട സമഗ്ര അടിയന്തര കര്‍മ്മപദ്ധതി അടക്കം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരവധി ആരോഗ്യ, സുരക്ഷ നടപടിക്രമങ്ങള്‍ക്ക് അബുദാബി പോര്‍ട്സ് തുടക്കമിട്ടിട്ടുണ്ടെന്നും നൂറ അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍