News

ക്രിപ്‌റ്റോ കറന്‍സി വിനിമയത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കമ്പനികള്‍ ആര്‍ബിഐയെ സമീപിച്ചു

മുംബൈ: ക്രിപ്‌റ്റോ കറന്‍സിയുടെ ഇന്ത്യയിലെ വിനിമയ സ്ഥിതിയും നികുതിയും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ നിരോധനം നീക്കി സുപ്രീംകോടതി ഉത്തരവിറക്കിയെങ്കിലും റിസര്‍വ് ബാങ്ക് ഇതുവരെ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രിപ്‌റ്റോ ഇടപാടുകളില്‍ നിന്ന് ബാങ്കുകള്‍ വിട്ടുനില്‍ക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ക്രിപ്‌റ്റോ ഏജന്‍സികള്‍ വ്യക്തത തേടി ആര്‍ബിഐക്ക് കത്തയച്ചിരിക്കുന്നത്. ഇതിനുപുറമെ ഉത്പന്നം, കറന്‍സി, ചരക്ക്, സേവനം ഇതില്‍ ഏതു വിഭാഗത്തിലാണ് ജിഎസ്ടിയില്‍ ക്രിപ്‌റ്റോ കറന്‍സിയെ ഉള്‍പ്പെടുത്തുന്നതെന്നും ഇവര്‍ വ്യക്തത തേടിയിട്ടുണ്ട്. 2019-ല്‍ പരോക്ഷ നികുതി വകുപ്പ് ചില ക്രിപ്‌റ്റോ കറന്‍സി പ്ലാറ്റ്‌ഫോമുകളില്‍ നികുതി സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് വ്യക്തത തേടിയിരിക്കുന്നത്.

News Desk
Author

Related Articles