ആര്‍ബിഐ വിലക്ക് നീക്കാന്‍ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും
ന്യൂഡല്‍ഹി: ബാങ്കുകളുടെ ഇടപെല്‍ നിര്‍ത്തണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടുന്നതിന് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. റിസര്‍വ് ബാങ്കിന്റെ അനൗദ്യോഗിക നിര്‍ദേശത്തെതുടര്‍ന്ന് ചില ബാങ്കുകള്‍ എക്സ്ചേഞ്ചുകള്‍ക്ക് സേവനം നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു.
ഇതുസംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇടപാടുകള്‍ക്ക് തടസ്സം നേരിട്ട സാഹചര്യത്തിലാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ നീക്കം. ആര്‍ബിഐക്കുപകരം മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യെപ്പോലുള്ള സംവിധാനമാണ് അനുയോജ്യമെന്ന് ഈ മാസം തുടക്കത്തില്‍ എക്സ്ചേഞ്ചുകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
കറന്‍സികളേക്കാള്‍ കമ്മോഡിറ്റികളായി ക്രിപ്റ്റോകറന്‍സികളെ പരിഗണിക്കണമെന്നാണ് എക്സ്ചേഞ്ചുകളുടെ ഇതുസംബന്ധിച്ചുള്ള ന്യായീകരണം. ക്രിപ്റ്റോകറന്‍സികളുടെ ഇടപാട് നിരോധിച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്ക് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിട്ടും ബാങ്കുകള്‍ എക്സ്ചേഞ്ചുകള്‍ക്കും ഇടപാടുകാര്‍ക്കും സേവനം നല്‍കുന്നില്ലെന്നാണ് എക്സ്ചേഞ്ചുകളുടെ ആക്ഷേപം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍