എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി ആദായ നികുതി ഇ-ഫയലിംഗ് സൗകര്യവുമായി സിഎസ്ബി ബാങ്ക്
ക്ലിയര്‍ടാക്സുമായി സഹകരിച്ചു കൊണ്ട് സിഎസ്ബി ബാങ്ക് തങ്ങളുടെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി ആദായ നികുതി ഇ-ഫയലിംഗ് സൗകര്യം അവതരിപ്പിച്ചു. കുറഞ്ഞ സമയത്തില്‍ ലളിതമായി നികുതി റിട്ടേണ്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ ഇതു സഹായിക്കും. സ്വന്തമായി ഇ ഫയല്‍ ചെയ്യുന്നത് ഇതിലൂടെ സൗജന്യമാണ്.
സിഎസ്ബി ബാങ്ക് ഉപഭോക്താക്കള്‍ക്ക് മൂലധന നേട്ടം, ആഗോള വരുമാനം, ഇന്‍ഹെറിറ്റന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിദഗ്ദ്ധോപദേശത്തോടെ കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാനുമാകും. സിഎസ്ബി ബാങ്കിന്റെ ഇന്ത്യയില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭിക്കും.
സ്വയം ഇ ഫയല്‍ ചെയ്യുന്നതിനുള്ള സൗകര്യം ബാങ്കിന്റെ വെബ്സൈറ്റില്‍ എന്‍ആര്‍ഐ/പേഴ്സണല്‍ ബാങ്കിങ് വിഭാഗത്തില്‍ ലഭ്യമാണ്. ഈ സേവനത്തിനു പുറമെ സിഎസ്ബി ബാങ്ക് ക്ലിയര്‍ടാക്സുമായി സഹകരിച്ച് നികുതി അനുബന്ധ വിഷയങ്ങളില്‍ വെബിനാറുകളും സംഘടിപ്പിക്കും.
ഇ ഫയലിംഗ് അടിസ്ഥാനകാര്യങ്ങള്‍ മാത്രമല്ല, വിദഗ്ധോപദേശത്തോടു കൂടിയ സേവനങ്ങളും ക്ലിയര്ടാക്സുമായുള്ള തങ്ങളുടെ സഹകരണത്തിലൂടെ പ്രവാസികളും രാജ്യത്തെ താമസക്കാരുമായ ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്ന് സിഎസ്ബി ബാങ്ക് എംഡിയും സിഇഒയുമായ സി.വിആര്‍. രാജേന്ദ്രന് പറഞ്ഞു. എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് ലഭിക്കും എന്നതിനു പുറമെ കൂടുതല്‍ മികച്ച സേവനാനുഭവങ്ങളും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍