സിഎസ്ബി ബാങ്കിന്റെ മേധാവി സി വി ആര് രാജേന്ദ്രന് സ്ഥാനം ഒഴിയുന്നു; കാരണം ഇതാണ്
തൃശൂര്‍: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കിന്റെ മേധാവി സി വി ആര് രാജേന്ദ്രന് സ്ഥാനം ഒഴിയുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ എംഡി, സിഇഒ പദവികള്‍ വഹിക്കുന്ന രാജേന്ദ്രന് സേവനകാലാവധി തീരുന്നതിന് മുന്‍പ് തന്നെ വിരമിക്കാന്‍ തീരുമാനിച്ചതായി ബാങ്ക് അറിയിച്ചു.
വിരമിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. മാര്‍ച്ച് 31 വരെ തല്‍സ്ഥാനത്ത് തുടരാന്‍ രാജേന്ദ്രനോട് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. 2016മുതല്‍ ബാങ്കിന്റെ എംഡി, സിഇഒ സ്ഥാനങ്ങള്‍ വഹിക്കുന്നത് രാജേന്ദ്രനാണ്. രാജേന്ദ്രന്റെ ഒഴിവിലേക്ക് പുതിയയാളെ കണ്ടെത്തുന്നതിന് ബോര്‍ഡ് പുതിയ സമിതിക്ക് രൂപം നല്കി. നോമിനേഷന് ആന്റ് റെമ്യൂണറേഷന്‍ കമ്മിറ്റി ചെയര്മാന് അടങ്ങുന്ന സമിതിയെയാണ് ചുമതലപ്പെടുത്തിയത്. ബാങ്കിനുള്ളില്‍ നിന്നോ പുറത്തുനിന്നോ പുതിയ ആളെ കണ്ടെത്തുക എന്നതാണ് സമിതിയുടെ ദൗത്യമെന്ന് ബാങ്ക് അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍