റെക്കോര്‍ഡ് നേട്ടം കൊയ്ത് സിഎസ്ബി ബാങ്ക്; ഐപിഒയ്ക്ക് 87 മടങ്ങ് സബ്സ്ക്രിപ്ഷന്
കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കിന്റെ ഐപിഒയ്ക്ക് 87 മടങ്ങ് സബ്സ്ക്രിപ്ഷന് നേടിയതായി റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയ്ക്ക് എല്ലാ വിഭാഗം നിക്ഷേപകരില്‍ നിന്നും നല്ല പ്രതികരണമാണ് തുടക്കത്തില്‍ തന്നെ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സ്ഥാപന നിക്ഷേപക ഭാഗത്തില്‍ 62 മടങ്ങ് വരിക്കാരായി; എച്ച്എന്‍ഐ വിഭാഗത്തില്‍ 164 മടങ്ങ് ഡിമാന്‍ഡും റീട്ടെയില്‍ വിഭാഗത്തിന് 43 മടങ്ങ് ആവശ്യകത വര്‍ധിച്ചതായാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 410 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ടാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്ക് ഐപിഒ സംഘടിപ്പിച്ചത്. ഐപിഒയിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, സേവനങ്ങള്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐപിഒ സംഘടിപ്പിച്ചത്.
ഐപിഒ ഇന്നലെ അവസാനിച്ചപ്പോള്‍ 86.90 മടങ്ങ് സബ്സ്ക്രിപ്ഷനാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 100.4 കോടി ഇക്വിറ്റി ഷെയറുകളാണ് ഇഷ്യൂ ചെയ്തിട്ടുള്ളത്. റിട്ടെയ്ല്‍ നിക്ഷേപകരുടെ ഒഴു്ക്കില് 10 ശതമാനം വര്‍ധനവോടെ സബ്സ്ക്രിപ്ഷന് 44.36 മടങ്ങായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപകര്‍ ബാങ്കിന്റെ ഓബഹരികളില് അതിയായ താത്പര്യമാണ് ഇതിനകം തന്നെ പ്രകടിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ നവംബര്‍ 22 നാണ് സിഎസ്ബി ബാങ്ക് ഐപിഒ സംഘടിപ്പിച്ചത്. ആദ്യദിനം തന്നെ മികച്ച പ്രതികരണം നിക്ഷേപകരില്‍ നിന്ന് പഴയ കാത്തലിക് സിറിയന്‍ ബാങ്ക് ആയിരുന്ന ഇന്നത്തെ സിഎസ്ബി ബാങ്കിന് നേടാനായി. പത്ത് രൂപ മുഖവിലയുള്ള ഓഹരികളുടെ വിലനിലവാരം 193 രൂപാ മുതല്‍ 195 രൂപാവരെയായിരുന്നു. ഉപഭോക്താക്കള്‍ കൂട്ടമായി എത്തിയതോടെ പരമാവധി വിലയായ 195 രൂപതന്നെയാണ് ലിസ്റ്റിങ് വില. സിഎസ്ബി ബാങ്കിന്റെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് വലിയ ആത്മ വിശ്വാസം തന്നെയാണ് ഉണ്ടായിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍