News

വരുന്നു സിഎസ്ബി ബാങ്കിന്റെ പ്രാഥമിക ഓഹരി വില്‍പ്പന; ഓഹരി വില ഒന്നിന് 193-195 രൂപ വരെ

കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്ക് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)സംഘടിപ്പിക്കുന്നു. പ്രാഥമിക ഓഹരി വില്‍പ്പന ഈ മാസം 22 മുതല്‍ 26 വരെ അരങ്ങേറുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 410 കോടി രൂപയോളം സമാഹരിക്കുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്കിന്റെ ഓഹരി വില ഒന്നിന് 193 രൂപ മുതല്‍ 195 രൂപവരെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

നിക്ഷേപകര്‍ കുറഞ്ഞത് 75 ഓഹരികളോ അതിന്റെ ഗുണിതങ്ങളോ സ്വന്തമാക്കാന്‍ അവസരങ്ങളുണ്ടായേക്കും. ഒഹാരി വില്‍പ്പന നിലനവില്‍ ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചിലും, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചിലും ലിസ്റ്റ് ചെയ്യാനാണ് സാധ്യത.  ഐപിഒയിലൂടെ നിര്‍ദ്ദിഷ്ട സമാഹരണമായി 24 കോടി രൂപയോളമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. 

എന്നാല്‍ ബാങ്കിന്റെ ഓഹരി ഉടമകളായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഫെഡറല്‍ ബാങ്ക്, ബ്രിഡ്ജി ഇന്ത്യ ഫണ്ട്, സാറ്റലൈറ്റ് മള്‍ട്ടികോം, വേ ടു വെല്‍ത്ത് സെക്യൂരിറ്റീസ്, എഡല്‍വീ തുടങ്ങിയവര്‍ക്ക്  19.78 മില്യണ്‍ ഓഹരികള്‍ 385.71 കോടി രൂപയ്ക്ക് വിറ്റഴിച്ചേ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബാങ്കിന് മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന് ികച്ച വരുമാന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

Author

Related Articles