ഇന്ന് ബാങ്ക് പണിമുടക്ക്; സിഎസ്ബി ജീവനക്കാര്‍ക്ക് പിന്തുണയുമായി മറ്റു ബാങ്ക് ജീവനക്കാരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരടക്കം സമരത്തില്‍ പങ്കുചേരും. ഇതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂര്‍ണമായും സ്തംഭിക്കും.
റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താത്ക്കാലിക നിയമനം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഎസ്ബി ബാങ്ക് ജീവനക്കാര്‍ സമരം നടത്തുന്നത്. കാനഡ ആസ്ഥാനമായിട്ടുള്ള ഫെയര്‍ഫാക്സ് കമ്പനി സിഎസ്ബി ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
മാനേജ്മെന്റ് നടപടികളില്‍ പ്രതിഷേധിച്ച് മാസങ്ങളായി തുടരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. ഇന്ന് പണിമുടക്കും നാളെ നാലാം ശനിയാഴ്ചയും തുടര്‍ന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍