കായിക രംഗത്ത് നിന്നും ആദ്യ ബില്യണ്‍ ഡോളര്‍ കമ്പനിയാകാന്‍ ഒരുങ്ങി ചൈന്നെ സൂപ്പര്‍ കിംഗ്സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാമത്തെ കിരീടം സ്വന്തമാക്കിയ ചൈന്നെ സൂപ്പര്‍ കിംഗ്സ് (സിഎസ്കെ) രാജ്യത്തെ സ്പോര്‍ട്സ് രംഗത്തെ ആദ്യ യൂണികോണ്‍ കമ്പനിയാകാനൊരുങ്ങുന്നു. ചിലപ്പോള്‍ മാതൃകമ്പനിയായ ഇന്ത്യാ സിമന്റ്സിനെ പോലും കടത്തി വെട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഇന്ത്യ സിമന്റ്സിന്റെ ഓഹരി വില 214.40 രൂപയാണ്. അതനുസരിച്ച് കമ്പനിയുടെ വിപണി മൂല്യം 6644.20 കോടി രൂപ. സിഎസ്കെയുടെ ഓഹരികള്‍ക്ക് 135 രൂപയാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന മൂല്യം.
അടുത്ത ഐപിഎല്ലില്‍ രണ്ടു പുതിയ ടീമുകള്‍ കൂടി എത്തുന്നതോടെ മൊത്ത വിപണി മൂല്യം 4000-5000 കോടി രൂപയാകും. സിഎസ്കെയുടെ ഓഹരി വില 200 രൂപയിലേക്ക് കുതിക്കുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഇതോടെ സിഎസ്കെയുടെ വിപണി മൂല്യം 8000 കോടിയാകുമെന്നും രാജ്യത്തെ സ്പോര്‍ട്സ് രംഗത്തെ ആദ്യ ബില്യണ്‍ ഡോളര്‍ കമ്പനിയായി മാറുമെന്നുമാണ് കണക്കുകൂട്ടുന്നത്. 2021 ഏപ്രിലിനു ശേഷം സിഎസ്കെയുടെ ഓഹരി മൂല്യത്തില്‍ 68.75 ശതമാനം വര്‍ധനവുണ്ടായെന്നാണ് കണക്ക്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ് സിഎസ്കെ. 2008 ല്‍ ഐപിഎല്‍ ആരംഭിച്ചതിനു ശേഷം നടന്ന 196 കളികളില്‍ 117 കളികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ജയിച്ചു. വിജയശതമാനം 59.69 ശതമാനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍