News

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനികള്‍ സിഎസ്ആര്‍ ഫണ്ട് വിനിയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ ഞെട്ടിച്ചിരിക്കെ, സഹായം ലഭ്യമാക്കാന്‍ സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കമ്പനികള്‍ക്ക് അവരുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെന്നാണ് ഉത്തരവ്. മെഡിക്കല്‍ ഓക്‌സിജന്‍ ജനറേഷന്‍, സ്റ്റോറേജ് പ്ലാന്റുകള്‍, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളുടെ നിര്‍മ്മാണവും വിതരണവും, വെന്റിലേറ്റര്‍, സിലിണ്ടര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാം സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമാക്കി കോര്‍പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിറക്കി.

പൊതുമേഖലാ സ്ഥാപനങ്ങളടക്കമുള്ള കമ്പനികള്‍ക്ക് ഇതോടെ കൊവിഡ് 19 ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക വിനിയോഗിക്കാന്‍ കഴിയും. ഇത് ഒറ്റയ്‌ക്കോ മറ്റാരെങ്കിലുമായി പങ്കാളിത്തത്തിലോ ചെയ്യാനുമാകും. താത്കാലിക കൊവിഡ് 19 ആശുപത്രികള്‍ നിര്‍മ്മിക്കുന്നത് സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേരളത്തിലടക്കം രോഗം ഭീതിജനകമായി വര്‍ധിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം.

Author

Related Articles