News

ജെംസ് എഡുക്കേഷന്റെ 25 ശതമാനം ഓഹരികള്‍ സിവിസി ഏറ്റെടുക്കും

ദുബായ്: ദുബായിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സംരഭകരായ ജെംസ് ഏഡുക്കേഷന്‍ വിഭാഗത്തിന്റെ ഓഹരികള്‍ സിവിസി കാപിറ്റല്‍ പാര്‍ട്‌നേര്‍സ് വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. 25 ശതമാനത്തോളം വരുന്ന ജെംസ് എഡുക്കേഷന്റെ ഓഹരികളിലാണ് സിവിസി താത്പര്യം അറിയിച്ചിട്ടുള്ളത്. ഓഹരി ഇടപാടുകള്‍ നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഇരുവിഭാഗം കമ്പനികളും ആരംഭിച്ചുവെന്നാണ് വിവരം. ഒരു ബില്യണ്‍ ഡോളറിലൂടെയുള്ള ഇടപാടുകളാണ് സിവിസി കാപ്പിറ്റല്‍ ലക്ഷ്യമിടുന്നത്. 

എന്നാല്‍ ഓഹരി ഇടപാടുകള്‍ പൂര്‍ണമായാല്‍ ജെംസ് എഡുക്കേഷന്‍ ഗ്രൂപ്പിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ദുബായിലെ വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്. ഓഹരി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിവരം. ഇംഗ്ലണ്ടിലെ അറിയപ്പെട്ട സ്വകാര്യ നിക്ഷേപ സ്ഥാപനമാണ് സിവിസി കാപ്പിറ്റല്‍ പാര്‍ട്‌നേര്‍സ്. സിവിസി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കൂടുതല്‍ പ്രതീക്ഷയാണ് ജെംസ് എഡുക്കേഷന്‍ വിഭാഗത്തിനുള്ളത്.

 

Author

Related Articles