വായ്പാ കേസ് വിവാദം കത്തുന്നു; ചന്ദാ കൊച്ചാറിന്റെയും, വിഡിയോ കോണ്‍ മേധാവിയുടെയും വസതിയില്‍ മിന്നല്‍ പരിശോധന
ന്യൂഡല്‍ഹി: ചന്ദാ കൊച്ചാറിന്റെയും വീഡിയോ കോണ്‍ മേധാവിയുടെയും വസതിയിലും ഓഫീസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന നടത്തുന്നു. 2009-2011 കാലയളവില്‍ ചന്ദ കൊച്ചാര്‍ ആറ് വായ്പകളിലൂടെ വിഡിയോ കോണ്‍ കമ്പനിക്ക് 1,875 കോടി രൂപയോളം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ചന്ദാ കൊച്ചാറടക്കമുള്ളവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കടിഞ്ഞണിടുന്നത്. ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വേണുഗോപാല്‍ ദൂത്ത് എന്നിവരുടെ വസതിയിലും, വീഡിയോ കോണ്‍ ആസ്ഥാനത്തുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോനയും അന്വോഷണവും നടത്തുന്നത്.
കേസില്‍ സിബിഐ ചന്ദ കൊച്ചാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞമാസമാണ് ചന്ദ കൊച്ചേറക്കെതിരെ സിബിഐ എഫ്ഐര്‍ റജിസ്റ്റര്‍ ചെയ്തത്. അതേസമയം ഫോറക്സ് നിയമങ്ങളടക്കം ചന്ദ കൊച്ചാറ ലംഘിച്ചിട്ടുണ്ടെന്ന കണ്ടത്തെലിലാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം നടത്തുന്നത്.
2012 ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്. അന്വേഷണം ആരംഭിച്ചതോടെ ചന്ദാ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ അനധികൃതമായി വായ്പ അനുവദിച്ചതിനെതിരേ ബാങ്ക്തലത്തില്‍ അന്വേഷണം നടക്കവേയായിരുന്നു ചന്ദാ കൊച്ചാറിന്റെ രാജി. വായ്പ നല്‍കിയതില്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. പ്രതിസന്ധിയിലായ വീഡിയോകോണിന് ഇത്രയുമധികം തുക വായ്പ കൊടുത്തതിന് പിന്നില്‍ കൊച്ചാറിന്റെ വ്യക്തി താല്പര്യങ്ങളാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍