News

ഡാല്‍മിയ സിമന്റ് പേടിഎമ്മുമായി സഹകരിക്കുന്നു; ഡീലര്‍മാര്‍മാര്‍ക്കും ചില്ലറവില്‍പ്പനക്കാര്‍ക്കും ഇനി കാഷ്ലെസ് പേമെന്റ്

കൊച്ചി: പ്രമുഖ ഇന്ത്യന്‍ സിമന്റ് ബ്രാന്‍ഡായ ഡാല്‍മിയ സിമന്റ് തങ്ങളുടെ ഡീലര്‍മാര്‍മാര്‍ക്കും ചില്ലറവില്‍പ്പനക്കാര്‍ക്കും കാഷ്ലെസ് പേമെന്റ് സംവിധാനം ലഭ്യമാക്കാനായി പേടിഎമ്മുമായി സഹകരിക്കുന്നു. യുപിഐ, പേടിഎം വാലറ്റ്, മറ്റ് ജനപ്രിയ പണരഹിത പണമടയ്ക്കല്‍ രീതികള്‍ തുടങ്ങിയവയിലൂടെ ഡാല്‍മിയ സിമന്റ് ഡീലര്‍മാര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് എളുപ്പത്തില്‍, പ്രയാസമില്ലാതെ ഡിജിറ്റലായി പണം സ്വീകരിക്കുവാന്‍ സാധിക്കും. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുളള മൂപ്പതിനായിരത്തിലധികം വരുന്ന ഡീലര്‍മാര്‍, ചില്ലറവില്‍പ്പനക്കാരിലേക്ക് എത്തിച്ചേരാനാണ് ഡാല്‍മിയ സിമന്റ് ഈ പങ്കാളിത്തം വഴി ലക്ഷ്യമിടുന്നത്.
 
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ആയിരക്കണക്കിന് വരുന്ന ഡാല്‍മിയ സിമന്റ് ഡീലര്‍മാര്‍ പേടിഎം വഴി കാഷ്ലെസ് പേമെന്റ് സംവിധാനം ഉപയോഗപ്പെടുത്തുമ്പോള്‍ അത് ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ഉയര്‍ത്തും. പേടിഎമ്മിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് പരിഹാരങ്ങള്‍ ഉപയോഗിച്ച് ഡാല്‍മിയ സിമന്റിന്റെ ഡീലര്‍മാര്‍ക്കും ചില്ലറവില്‍പ്പനക്കാര്‍ക്കും ചാര്‍ജുകളില്ലാതെ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം സ്വീകരിക്കാന്‍ സാധിക്കുമെന്ന് പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് കുമാര്‍ ആദിത്യ പറഞ്ഞു.

കുറഞ്ഞ രേഖകള്‍ നല്‍കി ഡാല്‍മിയ സിമന്റിന്റെ ഡീലര്‍മാര്‍ക്ക് പേടിഎമ്മില്‍ സൈന്‍ അപ്പ് ചെയ്യുവാനും ഒരു പേടിഎം വ്യാപാരിയാകുവാനും സാധിക്കും. സൈന്‍ അപ്പ് ചെയ്തുകഴിഞ്ഞാല്‍, ഡീലര്‍മാര്‍ക്ക് ഒരു ക്യുആര്‍ കോഡ് ലഭിക്കും, അതിലൂടെ അവര്‍ക്ക് പണരഹിതമായ പേയ്‌മെന്റുകള്‍ ലഭിക്കും. പ്രാദേശിക സിമന്റ് സ്റ്റോറുകളിലേക്ക് എത്തപ്പെടാതെതന്നെ അവര്‍ക്ക് ഉപഭോക്താക്കളുമായി പേയ്‌മെന്റ് ലിങ്കുകള്‍ സൃഷ്ടിക്കാനും പങ്കിടാനും കഴിയും. ഇതുകൂടാതെ, ഡീലര്‍മാര്‍ക്കും റീട്ടെയിലര്‍മാര്‍ക്കും യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ്, പേടിഎം വാലറ്റ് എന്നിവ വഴി ഉപഭോക്താക്കള്‍ നല്‍കുന്ന പേയ്‌മെന്റുകള്‍ക്ക് വാര്‍ഷിക പരിപാലന നിരക്കുകളോ മറ്റു ഫീസുകളോ ഇല്ല.

News Desk
Author

Related Articles