News

വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതായി ആരോപണം; 100 മില്യണ്‍ ജനങ്ങളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു

ഇന്നത്തെ കാലത്ത് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുവെന്നാണ് ഒരു ഗവേഷകന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. 100 മില്യണ്‍ ജനങ്ങളുടെ വിവരങ്ങള്‍ പുതിയ ടെക്‌നോളജി സമ്പ്രാദയത്തിലൂടെ ചോര്‍ത്തപ്പെടുന്നുവെന്നാണ് ഗവെഷകന്റെ അഭിപ്രായം. ഇമെയില്‍ ഐഡിയിലൂടെയും, മൊബൈല്‍ നമ്പറിലൂടെയും വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതായി അദ്ദേഹം  ചൂണ്ടിക്കാണിക്കുന്നു. ജനന തീയ്യതി മുതല്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകല്‍ സര്‍വീസ് മേഖലയായ കസ്റ്റമര്‍ സര്‍വീസിലൂടെയാണ് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നത്. 

വിവിധ സേവനങ്ങള്‍ക്കായി  നാം ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ ഇടപാടിലൂടെ വ്യക്തികളുടെ വിവരങ്ങള്‍ പൂര്‍ണമായും ചോര്‍ത്തപ്പെടുന്നുണ്ട്. സൊമാട്ടോ, പേടിഎം എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ ഇടപാടിലൂടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഡാറ്റാ സെക്യൂരിറ്റിയില്‍ വലിയ പിഴവുണ്ടായിട്ടുണ്ടെന്നാണ് ഗവേഷകന്റെ നിരീക്ഷണം. 

സ്വതന്ത്രമായ സെക്യൂരിറ്റി സംവിധാനം രൂപപ്പെടുത്താത്തതാണ് വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതിന് കാരണം. 70 ശതമാനം ജനങ്ങളുടെ വിവരങ്ങള്‍ക്ക് യാതൊരു സുരക്ഷയും നിലവില്‍ ഇല്ലെന്നാണ് പറയുന്നത്.  വിവിധ ആപ്പുകളിലൂടെയും, കസ്റ്റമര്‍ സര്‍വീസുകളിലൂടെയും വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Author

Related Articles