ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം ഇന്ന് തുടങ്ങും; അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് പങ്കെടുക്കില്ല; ഇന്ത്യയില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു പങ്കെടുക്കും
ലേക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം(ഡബ്ല്യുഇഎഫ്) സ്വിറ്റ്സര്‍ലാന്‍ഡിലെ ഡാവോസില്‍ ഇന്ന് തുടങ്ങും. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് അടക്കമുള്ള ലോക നേതാക്കള്‍ ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധികളും ഭരണ പ്രതിസന്ധിയുമാണ് പ്രധാന കാരണം. ബ്രിട്ടീഷ് പ്രധാനന്ത്രി തെരേസാ മേയും ഇത്തവണ വിട്ട് നില്‍ക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രെക്സിറ്റ് മൂലം ബ്രിട്ടനില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയാണ് ഇതിന് കാരണം. അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ നേരിടുന്ന ഭരണ പ്രതിസന്ധി ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.
ഇന്ത്യയെ പ്രതിനീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തവണ പങ്കെടുക്കില്ലെന്നാണ് വിവരം. പകരം കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭു ആയിരിക്കും ഇന്ത്യയെ നയിക്കുക. ജനുവരി 22 മുതല്‍ 25 വരെയാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് സംസ്ഥന മുഖ്യമന്ത്രി മാരും പങ്കെടുക്കുന്നുണ്ട്. ആന്ത്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മധ്യ പ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് തുടങ്ങിയവരും ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് ഏകദേശം 140 പ്രമുഖരാണ് പങ്കെടുക്കുന്നത്. വ്യാവസായിക പ്രമുഖരായ മുകേശ് അംബാനി, അനില്‍ അംബാനി എന്നിവരും ഡാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. ഡാവോസ് മീറ്റില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം നാലാം തലമുറ വ്യാവസായിക വിപ്ലവം എന്നതിനെ പറ്റിയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍