ലക്ഷ്മി വിലാസ് ബാങ്കുമായി ലയിച്ചിട്ടും മികച്ച നേട്ടം കൈവരിച്ച് ഡിബിഎസ് ബാങ്ക്; 2673 കോടി രൂപ വരുമാനം
കൊച്ചി: ഡിബിഎസ് ബാങ്ക് 2021 മാര്‍ച്ചിലവസാനിച്ച ധനകാര്യ വര്‍ഷത്തില്‍ 2673 കോടി രൂപ വരുമാനം നേടി. മുന്‍ വര്‍ഷമിതേ കാലയളവിലെ 1444 കോടി രൂപയേക്കാള്‍ 85 ശതമാനം കൂടുതലാണ്. ബാങ്കിന്റെ അറ്റാദായം മുന്‍ വര്‍ഷമിതേ കാലയളവിലെ 111 കോടി രൂപയില്‍ നിന്ന് 312 കോടി രൂപയിലെത്തി.
ബാങ്കിന്റെ നികുതിക്കുമുമ്പുള്ള അറ്റാദായം 170 കോടി രൂപയില്‍ നിന്ന് 679 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഇതില്‍ എല്‍വിബിയുടെ 341 കോടി രൂപയുടെ നികുതിക്കുമുമ്പുള്ള നഷ്ടവും ഉള്‍പ്പെടുന്നു. ഡിപ്പോസിറ്റ് 44 ശതമാനം വര്‍ധനയോടെ (എല്‍വിബിയുടെ 18823 കോടി ഉള്‍പ്പെടെ) 51501 കോടി രൂപയിലേക്ക് ഉയര്‍ന്നു. വായ്പ 36973 കോടി രൂപയാണ്.
കാസാ അനുപാതം 19 ശതമാനത്തില്‍ നിന്ന് 31 ശതമാനമായി. മൂലധന പര്യാപ്തത 15.13 ശതമാനമാണ്. നെറ്റ് എന്‍പിഎ 2.83 ശതമാനമാണ്. ബാങ്കിന് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായി 600 ശാഖകളും 5500 ജോലിക്കാരുമുണ്ട്. 2020 നവംബറില്‍ ലക്ഷ്മി വിലാസ് ബാങ്ക് ലയിച്ചിട്ടും മികച്ച നേട്ടം കൈവരിക്കാന്‍ ബാങ്കിനു സാധിച്ചുവെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുരോജിത് ഷോം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍