News

ഐപിഒയിലൂടെ 600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഡിസിഎക്‌സ്

ഐപിഒയിലൂടെ 600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഡിസിഎക്‌സ് സിസ്റ്റംസ് ലിമിറ്റഡ്. പ്രതിരോധ വ്യവസായ മേഖലയില്‍ അതിവേഗം വളരുന്ന കമ്പനിയും ഇലക്ട്രോണിക് സബ് സിസ്റ്റം, കേബിള്‍ ഹാര്‍നെസ് ഉല്‍പന്ന നിര്‍മാണത്തില്‍ മുന്‍നിരക്കാരുമായ കമ്പനി 500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 100 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ആകും ഐപിഒയില്‍ ഉള്‍പ്പെടുത്തുക.

പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പുതിയ ഓഹരികളുടെ ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ വായ്പകളുടെ പൂര്‍ണമോ ഭാഗികമോ ആയ തിരിച്ചടവിനും/മുന്‍കൂര്‍ അടവിനും, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപ കമ്പനിയായ റാനിയല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂലധന ചെലവുകള്‍ക്കും കമ്പനിയുടെ പൊതു ആവശ്യങ്ങള്‍ക്കുമായിരിക്കും ഉപയോഗിക്കുക. എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആക്‌സിസ് ക്യാപിറ്റല്‍, സാഫ്രോണ്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് എന്നിവരാണ് ഐപിഒ യുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

Author

Related Articles