News

പ്രതിരോധ വ്യാവസായിക മേഖലയിലേക്ക് ഒഴുകിയെത്തിയ എഫ്ഡിഐ നിക്ഷേപം 2.18 മില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി:പ്രതിരോധ വ്യാവസായ മേഖലയിലേക്ക് ഒഴുകിയെത്തിയ പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. 2018-2019 സാമ്പത്തിക വര്‍ഷം പ്രതിരോധ വ്യവസായ മേഖലയിലേക്ക് ഒഴുകിയെത്തിയെ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) 2.18 മില്യണ്‍ ഡോളറാണെന്ന് കേന്ദ്ര വാണിജ്യ വ്യാവസായിക വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം 2014-2015 സാമ്പത്തിക വര്‍ഷങ്ങളില്‍ 0.08 മില്യണ്‍ ഡോളറും, 2015-2016 സാമ്പത്തിക വര്‍ഷം 0.120 മില്യണ്‍ ഡോളറും, 2017-2018 കാലയളവില്‍ 0.01 മില്യണും പ്രതിരോധ വ്യാവസായ മേഖലയിലേക്ക് ഒഴുകിയെത്തിയെന്നാണ് പറയുന്നത്. 

അതേസമയം രാജ്യത്താകെ ഒഴുകിയെത്തിയ ആകെ വിദേശ നിക്ഷേപത്തിന്റെ കണക്ക് 44.37 ബില്യണ്‍ ഡോളറാണ്.  മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആകെ വരുന്ന വിദേശ നിക്ഷേപത്തില്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവാണ് നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

 

Author

Related Articles