ഡല്‍ഹി നഗരത്തില്‍ 1000 ഇലക്ട്രിക് ലോ ഫ്ളോര്‍ ബസുകള്‍ നിരത്തിലിറങ്ങും
രാജ്യ തലസ്ഥാനമായ ഡല്‍ഹി നഗരത്തില്‍ ഇനി 1000 ലോ ഫ്ളോര്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങും.പദ്ധതി നടപ്പിലാക്കാനായി ഡല്‍ഹി മന്ത്രിസഭാ യോഗം അനുമതി നല്കി. ഇതോടെ രാജ്യത്ത് ഏറ്റവുമധികം ഇലക്ടിക് ബസുകളുള്ള നഗരമായി ഡല്‍ഹി മാറും. പദ്ധതി 2019 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
1000 ബസുകള്‍ വാങ്ങാനായി 2500 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. ഇലക്ട്രിക് ബസുകളില്‍ യാത്രക്കാരുടെ സുരക്ഷിതത്വം പൂര്‍ണമായും നടപ്പിലാക്കും. സിസിടിവി ക്യാമറയടക്കമുള്ള അത്യാധുനിക സംവിധാനങ്ങളടക്കം ഇലക്ട്രിക് ബസുകളില്‍ ഉണ്ടാകും. ഡല്‍ഹി സര്‍ക്കാര്‍ പുതിയ പദ്ധതി ഇതിനകം തന്നെ രാജയത്ത് വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റിയിട്ടുള്ളത്. ഡല്‍ഹി നഗരത്തിലെ മലനീകരണം കുറക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടിയും എടുക്കുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം കുറക്കുകയെന്നതാണ് ആദ്യ ലക്ഷ്യം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍