News

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങി ഡെലിവെറൂ

ഹൈദരാബാദ്: ആഗോള ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ ഡെലിവെറൂ പുതിയ ടീമിനൊപ്പം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിക്കാനൊരുങ്ങുന്നു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡെലിവറൂ ഹൈദരാബാദില്‍ ഇന്ത്യാ എഞ്ചിനീയറിംഗ് സെന്റര്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

ഹൈദരാബാദില്‍ ആരംഭിച്ച പുതിയ എഞ്ചിനീയറിംഗ് സെന്റര്‍ മള്‍ട്ടി-ഇയര്‍ പ്രോജക്ടിന്റെ ഭാഗമായി 2022 അവസാനത്തോടെ 150 എഞ്ചിനീയര്‍മാര്‍ക്ക് ജോലി നല്‍കാനാകുമെന്ന് കമ്പനി അറിയിച്ചു. റൈഡര്‍മാരുടെ നെറ്റ് വര്‍ക്കിലും ഇന്‍-ആപ്പ് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡെലിവറൂവിന്റെ പുതിയ ഗ്രോസറി സേവനത്തിനായുള്ള ഉല്‍പ്പന്നങ്ങളിലും ഈ എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിക്കും.

ഡെലിവറൂ ഉപഭോക്താക്കള്‍, റസ്റ്റോറ്, ഗ്രോസറി പങ്കാളികള്‍, ഡെലിവറി റൈഡര്‍മാര്‍ എന്നിവര്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉയര്‍ന്ന തോതിലുള്ളതും വിശ്വസനീയവും നൂതനവുമായ അടുത്ത തലമുറ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു പുതിയ ടീമിനൊപ്പം ലോകോത്തര എഞ്ചിനീയറിംഗ് കഴിവുകള്‍ വികസിപ്പിക്കുക എന്നതാണ് മള്‍ട്ടി-ഇയര്‍ പ്ലാനിലൂടെ ഡെലിവറോ ലക്ഷ്യമിടുന്നത്.

Author

Related Articles