രണ്ടാം തരംഗത്തിന്റെ ആഘാതത്തിലും 'വി' ആകൃതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കലെന്ന് ധനകാര്യവകുപ്പ്
രണ്ടാം തരംഗത്തിന്റെ ആഘാതമുണ്ടായിട്ടും വളര്‍ച്ചയുടെ കാര്യത്തില്‍ 'വി' ആകൃതിയിലുള്ള വീണ്ടെടുക്കല്‍ പുനഃസ്ഥാപിച്ചതായി ധനകാര്യവകുപ്പ് പുറത്തുവിട്ട സാമ്പത്തിക അവലോകനത്തില്‍ പറയുന്നു. രണ്ടാം തരംഗം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തെ ബാധിച്ചെങ്കിലും 2020 ആദ്യപാദത്തില്‍ ആദ്യത്തെ കോവിഡ് വ്യാപനത്തിനുശേഷമുള്ള വീണ്ടെടുക്കലിനേക്കാള്‍ വേഗത്തില്‍ മുന്നേറാന്‍ കഴിഞ്ഞു. ഉത്പാദനക്ഷമതയില്‍ 90 ശതമാനത്തിലധികം വീണ്ടെടുത്ത് 20.1 ശതമാനം വളര്‍ച്ച നേടാനായെന്നും അവലോകനം വിശദമാക്കുന്നു.
2020-21 സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തിലെ തിരിച്ചുവരവിന്റെ വേഗത കുറക്കാന്‍ മാത്രമാണ് രണ്ടാം തരംഗത്തിന് കഴിഞ്ഞത്. രണ്ടാം തരംഗത്തെതുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം വ്യാപാര വ്യവസായമേഖലകളില്‍ തളര്‍ച്ചയുണ്ടായി. പ്രധാന എട്ട് വ്യവസായ മേഖലകളിലെ ഉത്പാദനക്ഷമതയെ അത് ബാധിച്ചു. നിര്‍മാണ, സേവനമേഖലകളിലെ പിഎംഐ, സ്റ്റീലിന്റെ ഉപഭോഗം, വാഹന വില്പന, പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം, വ്യോമയാന ഗതാഗതം, ടോള്‍ പിരിവ്, ജിഎസ്ടി വരുമാനം, യുപിഐ ഇടപാട് എന്നിവയിലെ ഇടിവ് ഇക്കാര്യം അടിവരയിട്ടു.
കാര്‍ഷികം, വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ മേഖലകളില്‍ വ്യക്തമായ വീണ്ടെടുക്കല്‍ ഇതിനകം പ്രകടമായിട്ടുണ്ട്. വ്യത്യസ്ത മേഖലകളില്‍ ഡിമാന്‍ഡ് വര്‍ധന പ്രകടമായി. ഉപഭോഗത്തില്‍ 13.8 ശതമാനവും നിക്ഷേപത്തില്‍ 55.3 ശതമാനവും കയറ്റുമതിയില്‍ 39.1 ശതമാനവും ഇറക്കുമതിയില്‍ 60.2 ശതമാനവും വളര്‍ച്ച കാണിച്ചു. ആവശ്യതകയിലും വിതരണത്തിലും വീണ്ടെടുക്കല്‍ പ്രകടമായതിന് രാജ്യത്തെ സാമ്പത്തിക സൂചകങ്ങള്‍ തെളിവാണ്. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തേക്കാള്‍ 2021ല്‍ സാമ്പത്തിക അടിസ്ഥാനങ്ങള്‍ ശക്തമാണെന്ന കാര്യം ശ്രദ്ധേയമാണ്.
കാര്യക്ഷമതയോടൊപ്പം മെച്ചപ്പെട്ട ഉത്പാദനവും പര്യമാപ്തമാക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങള്‍ ഹ്രസ്വ-ദീര്‍ഘകാലയളവിലെ അതിവേഗവളര്‍ച്ചക്ക് സഹായകരമാണ്. സ്വകാര്യ നിക്ഷേപത്തിന് പ്രാധാന്യം നല്‍കാനും സാമ്പത്തികമേഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള സര്‍ക്കാര്‍ നടപടികള്‍ വളര്‍ച്ചക്ക് കൂടുതല്‍ പിന്തുണനല്‍കുമെന്നും സാമ്പത്തിക അവലോകനത്തില്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍