News

ബോയിങ് 737 വിമാനങ്ങള്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നതിന് വിലക്ക്; ബോയിങ് 737 വിമാനത്തെ യാത്രയ്ക്കായി ആശ്രയിക്കുന്നവര്‍ പിന്‍മാറണെന്ന് ഡിജിസിഎ

ന്യൂഡല്‍ഹി: എത്യോപ്യയിലും  ഇന്ത്യോനേഷ്യയിലും  അപകടത്തില്‍പെട്ട് തകര്‍ന്ന് തരിപ്പണമായ ബോയിങ് വിമാനകമ്പനിയുടെ 737 മാക്‌സ് വിമാനങ്ങള്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നതിന് വിലക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിമാനം തകര്‍ന്ന വീണ് 346 പേരുടെ ജീവന്‍ പൊലിഞ്ഞു പൊയ സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ തീരുമാനം. ബോയിങ് 737 വിമാനത്തെ യാത്രയ്ക്കായി ആശ്രയിക്കുന്നവവര്‍ അടിയന്തിരമായ പിന്‍മാറണമെന്നാണ് ഡിജിസിഎ ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് യൊതൊരു സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് ബഹിഷ്‌കരിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം ചൈനയടക്കമുള്ള രാജ്യങ്ങള്‍ ബോയിങ് 737 വിമാനസര്‍വീസ് താത്ക്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തിരുന്നു. 

കഴിഞ്ഞ ദിവസം എത്യോപ്യയില്‍ തകര്‍ന്നു വീണ വിമാനമാണ് ബോയിങ് മാക്സ് 8 വിമാനം. അഡിസ് അബാബിയില്‍ നിന്ന് കെനിയയിലെ നെയ്റോബിയയിലേക്ക് പറന്നുയര്‍ന്ന വിമാനം ടേക്ക് ഓഫ് ചെയ്യുനന്നതിനിടെയാണ് തകര്‍ന്ന് വീണത്. ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബിയിങിന്റെ പുതിയ വിമാനം തകര്‍ന്ന് വീഴുന്നത്.  ബോയിങിന്റെ 737 മാക്‌സ്  വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ വിമാനകമ്പനികളാണ് ജെറ്റ് എയര്‍വേസ്, സ്‌പൈസ്‌ജെറ്റ്. ബോയിങ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനികളെല്ലാം ഇനി സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും. ആഗോള തലത്തില്‍ സാമ്പത്തികപരമായി ബോയിങ് വിമാന കമ്പനി ഇപ്പോള്‍ വലിയ പ്രതിന്ധിയാണ് നേരിടുന്നത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ബോയിങ് 737 വിമാനങ്ങള്‍ വിവിധ രാജ്യങ്ങള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. 

 

Author

Related Articles