News

ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ജിഎസ്ടി പരിശോധന; നികുതിവെട്ടിപ്പ് കണ്ടെത്തി

രാജ്യത്തെ പ്രമുഖ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ജിഎസ്ടി ഇന്റലിജന്‍സ് നടത്തിയ പരിശോധനകളില്‍ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി അധികൃതര്‍. പ്രമുഖ സ്ഥാപനമായ വാസിര്‍ എക്‌സിന്റെ നികുതി വെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വാസിര്‍ എക്‌സിന്റെ ഓഫിസുകളിലും പരിശോധന തുടരുന്നുണ്ട്. കഴിഞ്ഞദിവസം നികുതിവെട്ടിപ്പിന് വാസിര്‍ എക്‌സിനെതിരെ 49.20 കോടി പിഴയിട്ടിരുന്നു.

ജിഎസ്ടി മുംബൈ വിഭാഗത്തിനാണ് ഇതിന്റെ അന്വേഷണ ചുമതല. വാസിര്‍ എക്‌സ് 40.5 കോടി രൂപ നികുതി വെട്ടിച്ചുവെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് പലിശയും പിഴയും ഉള്‍പ്പെടെ കമ്പനിക്കെതിരെ ചുമത്തുകയായിരുന്നു. വാസിര്‍ എക്‌സിന്റെ ഓഫിസുകള്‍ക്ക് പുറമെ മറ്റു ചില എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.

Author

Related Articles