അറ്റാദായത്തില്‍ വന്‍ ഇടിവ് നേരിട്ട് ധനലക്ഷ്മി ബാങ്ക്
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 3.66 കോടി രൂപ അറ്റാദായം നേടി ധനലക്ഷ്മി ബാങ്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 14.01 കോടി രൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റാദായത്തില്‍ 74 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബാങ്കിന്റെ വരുമാനത്തില്‍ നേരിയ വര്‍ധനവ് പ്രകടമായി. രണ്ടാംപാദത്തില്‍ 266.59 കോടി രൂപയാണ് ബാങ്കിന്റെ മൊത്തവരുമാനം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 249.66 കോടി രൂപയായിരുന്നു മൊത്തവരുമാനം.
കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് കിട്ടാക്കടം, അടിയന്തിരാവശ്യങ്ങള്‍ എന്നിവ മുന്നില്‍ കണ്ടുള്ള നീക്കിയിരുപ്പ് തുക ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 4.29 കോടി രൂപയായിരുന്നു നീക്കിവെച്ചിരുന്നതെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ ഇത് 22.40 കോടി രൂപയാണ്.
ബാങ്കിന്റെ മൊത്ത നിഷ്ക്രിയാസ്തിയും ഉയര്‍ന്നു. 8.67 ശതമാനമാണ് മൊത്ത നിഷ്ക്രിയാസ്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാംപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്ത നിഷ്ക്രിയാസ്തി രണ്ടാംപാദത്തില്‍ കുറഞ്ഞിട്ടുണ്ട്. ഒന്നാംപാദത്തില്‍ 9.27 ശതമാനമായിരുന്നു. ബാങ്കിന്റെ അറ്റ നിഷ്ക്രിയാസ്തിയും രണ്ടാംപാദത്തില്‍ ഉയര്‍ന്നു. 4.92 ശതമാനമാണ് അറ്റ നിഷ്ക്രിയാസ്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍