ഡിഎച്ച്എഫ്എല്ലിനെ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുളള നാല് കമ്പനികളെ അനുവദിക്കരുതെന്ന് മുന്‍ പ്രമോട്ടര്‍
മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായ ധനകാര്യ സ്ഥാപനമായ ഡിഎച്ച്എഫ്എല്ലിനെ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുളള നാല് കമ്പനികളെ അനുവദിക്കരുതെന്ന് മുന്‍ പ്രമോട്ടര്‍ കപില്‍ വാധവാന്‍. ഇതുസംബന്ധിച്ച ആവശ്യവുമായി ദേശീയ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിച്ചിരിക്കുകയാണ് വാധവാന്‍.
നാല് ബിസിനസ് ഗ്രൂപ്പുകള്‍ക്കും ധനകാര്യ സ്ഥാപനത്തിന്റെ ആസ്തികള്‍ ഏറ്റെടുക്കാനുളള ലേല നടപടികളില്‍ പങ്കെടുക്കാനുളള അവസരം വായ്പ ദാതാക്കളുടെ സമിതിയും റിസര്‍വ് ബാങ്ക് നിയമിച്ച അഡ്മിസ്ട്രേറ്ററും ഒരുക്കി നല്കി എന്നതാണ് അദ്ദേഹത്തിന്റെ ആരോപണം.
നവംബര്‍ 24 ന് സമര്‍പ്പിച്ച അപേക്ഷയില്‍, ഓക് ട്രീ ക്യാപിറ്റല്‍, പിരാമല്‍ എന്റര്‍പ്രൈസസ്, അദാനി ഗ്രൂപ്പ്, എസ് സി ലോവി എന്നീ നാല് ലേലക്കാരില്‍ നിന്ന് ലഭിച്ച ബിഡ്ഡുകള്‍ അനുവദിക്കരുതെന്ന് വാധവാന്‍ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. നാല് ലേലക്കാരില്‍ അദാനിയാണ് ഏറ്റവും കൂടുതല്‍ തുക ഓഫര്‍ നല്‍കിയിരിക്കുന്നത്. ഡി എച്ച് എഫ് എല്ലിന്റെ മുഴുവന്‍ ബിസിനസും വാങ്ങുന്നതിന് 31,250 കോടി രൂപയാണ് അദാനി മുന്നോട്ട് വച്ചിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍