ജീവനക്കാര്‍ക്ക് 26 ആഴ്ച പ്രസവാവധി അനുവദിച്ച് മദ്യക്കമ്പനിയായ ഡിയാജിയോ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മദ്യക്കമ്പനിയായ ഡിയാജിയോ ജീവനക്കാര്‍ക്ക് 26 ആഴ്ച പ്രസവാവധി അനുവദിച്ചു. വാടക ഗര്‍ഭധാരണം, ദത്തെടുക്കല്‍ തുടങ്ങിയവക്കും അവധി ബാധകമാണ്. ജൂലായ് 30ന് പ്രാബല്യത്തില്‍ വന്ന നയപ്രകാരം പുരുഷനും സ്ത്രീക്കും രക്ഷാകര്‍തൃ അവധി ലഭിക്കും. കുട്ടി ജനിച്ച് 12 മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും അവധി പ്രയോജനപ്പെടുത്താം. ദത്തെടുത്തവര്‍ക്കും ഇത് ബാധകമാണ്.
ജീവിതം സുഗമമാക്കാനുദ്ദേശിച്ചാണ് ഫാമിലി ലീവ് പോളിസിയില്‍ മാറ്റം വരുത്തിയതെന്ന് ഡിയാജിയോ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. മറ്റ് ചില കമ്പനികളും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തുല്യ അവധി നയം പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായി സൊമാറ്റോ 2019ല്‍ പുരുഷന്മാര്ക്കും സ്തീകള്‍ക്കും 26 ആഴ്ച ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍