എണ്ണ വില കുറഞ്ഞനിരക്കില്‍; കൊറോണ വൈറസ് ഭീതയില്‍ എണ്ണ വ്യാപാരത്തില്‍ ഇന്ത്യക്ക് നേട്ടം; മാര്‍ച്ച് ആറിന് ചേരുന്ന ഒപെക് രാഷ്ട്രങ്ങളുടെ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഭീതിയില്‍ എണ്ണ വില ഇന്ത്യയില്‍ കുറഞ്ഞനിരക്കിലാണിപ്പോള് ഉള്ളത്. ഇന്ത്യ വില പേശല്‍ ശക്തമാക്കിയതോടെ ഇന്ത്യക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കാനും തുടങ്ങി. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളറിലേക്കെത്തിയത് ഇന്ത്യക്ക് നേട്ടമായി. മാത്രമല്ല ഇന്ത്യയില്‍ പെട്രോള്‍ വില അഞ്ച് മാസത്തെ കുറഞ്ഞനിരക്കിലും, ഡീസല്‍ വില ഏഴ് മാസത്തെ കുറഞ്ഞ നിരക്കിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 71.89 രൂപയിലും, ഡീസല്‍ വില 64 രൂപയുമാണ്. എന്നാല്‍ മുബൈയില്‍ 77.56 രൂപയും, ഡീസലിന് 64.65 രൂപയും, ബംഗളൂരുവില്‍ 74.64 രൂപയും, ഡീസലിന് 74.34 രൂപയുമാണ് വില. പെട്രോളിന് 66.84 രൂപയുമാണ് വില. മാത്രമല്ല ചൈനയില്‍ കൊറോണ വൈറ്സ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ശ്കതാമായ യാത്ര വിലക്കുകളാണ് ഉണ്ടായിട്ടുള്ളത്. ചൈനയില്‍ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കിയതോടെ എണ്ണ ഇറക്കുമതി കുറഞ്ഞു. ഇതോടെ ഇന്ത്യ എണ്ണ ഉത്പ്പാദക രാഷ്ട്രങ്ങളുമായി വില പേശലില്‍ ഏര്‍പ്പെടുകയും ചെയ്തു.
അതേസമയം ചൈനയില്‍ കൊറോണ വൈറസ് ശക്തമായതോടെ വിവിധ എണ്ണ കയറ്റുമതി രാജ്യങ്ങള്‍ ഉതപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. അതേസമയം എണ്ണ ഉത്പ്പാദനം കുറച്ചാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പ്രതിസന്ധിയിലേക്ക് വഴുതി വീഴാനുള്ള സാധ്യതകളും ഉണ്ട്. മാര്‍ച്ച് ആറിന് വിയന്നയില്‍ ചേരുന്ന എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ സ്ഥിതിഗതികള്‍ കൂടുതല്‍ ചര്‍ച്ച ചെയ്തേക്കും. യോഗത്തില്‍ എണ്ണ ഉത്പ്പാദനം കുറക്കാനാണ് തീരുമാനമെങ്കില്‍ എണ്ണ ലോകം ഏറ്റവും വലിയ പ്രതിസന്ധിയിലായിരിക്കും വഴുതി വീഴുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍