News

ഡിഐഎഫ്‌സിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ വര്‍ധനവ്; നടപ്പുവര്‍ഷം 11 ശതമാനം വര്‍ധനവുണ്ടായി

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന് (ഡിഐഎഫ്‌സി) കീഴിലുള്ള സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഏകദേശം 11 ശതമാനം വര്‍ധനവാണ് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. ആഗോള തലത്തില്‍ സാമ്പത്തിക കാലാവസ്ഥ മോശമായ അവസ്ഥയില്‍ നിലനില്‍ക്കുമ്പോഴും ജിസിസിയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡിഐഎഫ്‌സി നിരവധി കമ്പനികളെ ചേര്‍ത്തി നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ഈ വര്‍ഷം പകുതിയിലെത്തുമ്പോള്‍ ഡിഐഎഫ്‌സി നിരവധി കമ്പനികളെ ചേര്‍ത്താണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ആഗോള തലത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. 

അതേസമയം ഡിഐഎഫ്‌സിയില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വിവിധ കമ്പനികളില്‍ 24,00 ത്തില്‍ അധികം തൊഴിലുകള്‍ സൃഷ്ടിക്കടിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.  നിലവില്‍ ഡിഐഎഫ്‌സിയില്‍ ഏകദേശം 250 പുതിയ കമ്പനികളാണ് ഈ വര്‍ഷം റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിലവില്‍ 671 ധഝനകാര്യ സ്ഥാപനങ്ങളിലടക്കം 2,290 ്കമ്പനികളാണ് ദുബായില്‍ നികുതി രഹിതമായി ബിസിനസ് രംഗത്ത് പ്രവര്‍ത്തുവരുന്നത്. ജിസിസിയിലെ മിക്ക ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളേക്കാള്‍ ഏറ്റവും മികച്ച പ്രകടനമാണ് ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിഐഎഫ്‌സി നടത്തിവരുന്നത്.

Author

Related Articles