കൊറോണയെ ചെറുക്കാന്‍ പോളിസി!; ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് കമ്പനി ഡിജിറ്റ് കൊറോണ വൈറസ് ഇന്‍ഷുറന്‍സുമായി രംഗത്ത്
ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഡിജിറ്റ്, ഇന്ത്യയില്‍ രണ്ട് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കൊറോണ വൈറസ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നം വിപണിയിലെത്തിച്ചു. ഇന്‍ഷുറന്‍സ് പോളിസി കമ്പനിയുടെ ഏജന്റ് പോര്‍ട്ടലില്‍ നിന്ന് എടുക്കാവുന്നതാണ്. ഒരു വ്യക്തിക്ക് 25,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ ഇന്‍ഷ്വര്‍ ചെയ്യാന്‍ ഇത് അവസരം നല്കുന്നു. രോഗനിര്‍ണ്ണയം നടന്ന് കഴിഞ്ഞാല്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 100 ശതമാനവും ലഭിക്കുന്നതാണ്. അതേസമയം നിരീക്ഷണ വിധേയമായി ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെങ്കില്‍ തുകയുടെ 50 ശതമാനവും ലഭിക്കുന്നു.
എന്നിരുന്നാലും, കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളില്‍ വൈറസ് പോസിറ്റീവ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരേയും ഇന്ത്യയില്‍ അംഗീകാരമില്ലാത്ത കേന്ദ്രത്തില്‍ പരിശോധന നടത്തുന്നവരേയും ഈ പോളിസിയില്‍ നിന്ന് ഒഴിവാക്കുന്നു. 32 പേജുള്ളതാണ് പോളിസി ഡോക്യുമെന്റ്. കോവിഡ് 19 എന്നറിയപ്പെടുന്ന ഈ രോഗം നിലവില്‍ ചൈനയ്ക്കപ്പുറം മൂന്ന് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. അമേരിക്കയിലും ഫ്രാന്‍സിലും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍