News

രാജ്യത്ത് നോട്ടിടപാടുകള്‍ കുറയുന്നു; ഡിജിറ്റല്‍ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടാക്കിയതായി കേന്ദ്രസര്‍ക്കാറിന്റെ കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ 51 ശതമാനം വര്‍ധനവ് ഉണ്ടായാതായി റിപ്പോര്‍ട്ട്. നോട്ടിടപാടുകള്‍ രാജ്യത്ത് കുറഞ്ഞുവരുന്നതിന്റെ സാധ്യതകള്‍ ഇപ്പോള്‍ തെളിഞ്ഞുവരുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഡിജിറ്റല്‍ ഇടപാടിന്റെ കണക്കുകളിലൂടെ ഇപ്പോള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് നോട്ടിടപാടുകള്‍ കുറക്കാനുള്ള ഊര്‍ജിതമായ ശ്രമമാണ് കേന്ദ്രസര്‍ക്കാരും, ആര്‍ബിഐയും ഇപ്പോള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് നോട്ടിടപാടുകള്‍ കുറഞ്ഞിട്ടുണ്ടെന്നും, ഡിജിറ്റല്‍ ഇടപാടുകളില്‍ 51 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും വ്യക്തമാക്കുന്നത്.

അതേസമയം രാജ്യത്ത് 2018-2019 സാമ്പത്തികവര്‍ഷം 3,133.58 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നടപ്പുസാമ്പത്തികവര്‍ഷത്തെ ആദ്യത്തെ മാസമായ ഏപ്രില്‍ 30 വരെ രാജ്യത്ത് 313 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദാണ്  രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്ന ഡിജിറ്റല്‍ ഇടപാടിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. ബിഎച്ച്‌ഐഎം ആപ്പിലൂടെയുള്ള ഡിജിറ്റല്‍ ഇടപാടുകളിലും വന്‍ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയത്. 2019 ജൂണ്‍ മാസത്തില്‍ ബിഎച്ച്‌ഐഎം ആപ്പിലൂടെയുള്ള ഡിജിറ്റല്‍ ഇടപാട് 154.9 ലക്ഷമായി ഉയര്‍ന്നുവെന്നാണ് കേന്ദ്രമന്ത്രി പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം 2017 ഏപ്രില്‍ മാസത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ള കണക്ക്  31.9 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടാണ് ബിഎച്ച്‌ഐഎം ആപ്പിലൂടെ ഉണ്ടായിട്ടുള്ളത്. 

എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനായി ആര്‍ബിഐ 2021 വിഷന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. നോട്ട് ഇടപടുകള്‍ കുറച്ച് ഡിജിറ്റല്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ആര്‍ബിഐ വിഷന്‍ 2021ലൂടെ ലക്ഷ്യമിടുന്നത്. മികച്ച നിലവാരത്തിലുള്ള ഇ-പേമന്റ് സംവിധാനം രാജ്യത്ത് വികസിപ്പിക്കുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. രാജ്യത്ത് 2021 ഓടെ ഡിജിറ്റല്‍  ഇടപാടില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് ആര്‍ബിഐയുടെ നിരീക്ഷണത്തിലൂടെ വ്യക്തമാക്കുന്നത്. നിലവില്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം 2,069 കോടിയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2021 ല്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ നാല് മടങ്ങായി വര്‍ധിച്ച് 8,707 കോടിയായി ഉയരുമെന്നാണ് ആര്‍ബിഐ പറയുന്നത്. 

രാജ്യത്ത് നോട്ട് ഇടപാടുകളുടൈ എണ്ണം കുറച്ച് ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതാണ് ആര്‍ബിഐ വിഷന്‍ 2021 ലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തിയെടുക്കാനും ആര്‍ബിഐ വിഷന്‍ 2021 ലൂടെ ലക്ഷ്യമിടുന്നുണ്ട്.

 

.

 

Author

Related Articles