'പൊട്ടുന്ന' ദീപാവലി വിപണി; കൊവിഡ് നിയന്ത്രണത്തില്‍ കടുത്ത പ്രതിസന്ധിയിലായി
കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുറമേ ഹരിത ട്രൈബ്യൂണലിന്റെ നിയന്ത്രണം കൂടി എത്തിയതോടെ കടുത്ത പ്രതിസന്ധിയിലാണ് പടക്ക വിപണി. ഇരട്ടി കച്ചവടം നടക്കാറുള്ള ദീപാവലി സമയത്തും പടക്ക നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ശബ്ദഘോഷങ്ങളുടെ ഉത്സവ ദിനത്തിലും സമാനതകളില്ലാത്ത മാന്ദ്യത്തിലാണ് പടക്ക വിപണി.
മുന്‍ വര്‍ഷങ്ങളില്‍ നടന്നിരുന്ന കച്ചവടത്തിന്റെ പകുതി പോലും ഇല്ല. ശിവകാശിയില്‍ നിന്ന് എത്തിച്ച സ്റ്റോക്ക് തിരിച്ചയച്ചു. ചൈനീസ് പടക്കങ്ങള്‍ കിട്ടാനില്ല. തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളില്‍ പലരും നാട്ടിലേക്ക് മടങ്ങി. അടച്ചുപൂട്ടലിന്റെ വക്കിലാണ് ഇടത്തരം പടക്ക നിര്‍മ്മാണ ശാലകള്‍.
നിറപ്പൊലിമയേകുന്ന ബേരിയം നൈട്രേറ്റ് ഉപയോഗിക്കരുതെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം. കേരളത്തിന് പുറമേ കര്‍ണാടക ഉള്‍പ്പടെയുള്ള വിപണികളിലും നിയന്ത്രണം ശക്തമായതോടെ കച്ചവടം നാലിലൊന്നായി കുറഞ്ഞു. ഉത്സവ സീസണികളില്‍ വിപണിയുമായി രംഗത്തെത്തിയിരുന്ന ചെറുകിട കച്ചവടക്കാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞ സ്ഥിതിയിലാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍