ഡിക്സണ്‍ ടെക്നോളജി ഇനി ഏസര്‍ ലാപ്ടോപ്പുകള് നിര്‍മിക്കും
ഇലട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനി ഡിക്സണ്‍ ടെക്നോളജി ഇനി ഏസര്‍ ലാപ്ടോപ്പുകള് നിര്‍മിക്കും. തായ് വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏസറുമായി ഡിക്സണ്‍ കരാറിലെത്തി. തുടക്കത്തില്‍ ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്ക് ആകും ഡിക്സണ്‍ ലാപ്ടോപ്പുകള് നിര്‍മിക്കുക. പിന്നീട് ഇന്ത്യയില്‍ നിന്ന് ഏസര്‍ ലാപ്ടോപ്പുകള് ഡിക്സണ്‍ കയറ്റി അയക്കും.
തുടക്കത്തില്‍ പ്രതിവര്‍ഷം 5 ലക്ഷം ഏസര്‍ ലാപ്ടോപ്പുകളാകും ഡിക്സന്റെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുക. മൂന്ന് കൊല്ലത്തിനുള്ളില്‍ പ്ലാന്റിന്റെ ശേഷി ഒരു മില്യണ്‍ ലാപ്ടോപ്പുകള് നിര്മിക്കാവുന്ന രീതിയിലേക്ക് ഉയര്‍ത്തും. കൂടാതെ ടാബ്ലറ്റുകള് നിര്‍മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പ്രമുഖ ലാപ്ടോപ്പ്, ടാബ്ലറ്റ് നിര്‍മാതാക്കളുമായി ദീര്‍ഘകാല കരാറിന് ശ്രമിക്കുകയാണ് ഡിക്സണ്‍ എന്നാണ് വിവരം.
നിലവില്‍ എച്ച്പി. ലെനോവോ, ഡെല്‍ പോലുള്ള ഏതാനും കമ്പനികള്‍ മാത്രമാണ് രാജ്യത്ത് ലാപ്ടോപ്പുകള് നിര്‍മിക്കുന്നത് .2019-20 കാലയളവില്‍ 4.21 ബില്യണ്‍ ഡോളറിന്റെ ലാപ്ടോപ്പുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ആകെ വിപണി 4.85 ബില്യണ്‍ ഡോളറിന്റെ ആണെന്നിരിക്കെ ആണിത്. ഇറക്കുമതിക്കായി ചെലവാക്കുന്ന പണത്തിന്റെ 85 ശതമാനവും ചെല്ലുന്നത് ചൈനയുടെ കൈകളിലേക്കാണ്. ഈ സാഹചര്യത്തിലാണ് ഡിക്സണ്‍, ഏസറുമായി കരാറിലെത്തുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യന്‍ ലാപ്ടോപ്പ് വിപണിയില്‍ 8.7 ശതമാനം ആണ് ഏസറിന്റെ സാന്നിധ്യം. രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്നത് എച്ച്പി(33.6%) ലാപ്ടോപ്പുകളാണ്. ഡെല്‍(22.1%), ലെനോവ(17.8%) എന്നിവരാണ് പിന്നാലെ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍