ഡിഎല്‍എഫ് രണ്ട് വര്‍ഷത്തിനുള്ളില്‍ 5000 കോടി രൂപയുടെ വരുമാന നേട്ടം ലക്ഷ്യമിടുന്നു; ഗുരുഗ്രാം പഞ്ചകുളയിലെ റിയല്‍ എസ്റ്റേറ്റ് കെട്ടിടങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കുക ലക്ഷ്യം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ റിയല്‍ട്ടി സ്ഥാപമാണ് ഡിഎല്‍ഫ്. ഡിഎല്‍എഫ് വരും കാലങ്ങളില്‍ വന്‍ നേട്ടം കൊയ്യാനുള്ള ലക്ഷ്യത്തിലാണിപ്പോള്‍. അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഡിഎല്‍എഫ് 5,000 കോടി രൂപയോളം വരുമാന നേട്ടമാണ് നിലവില്‍ ആഗ്രഹിക്കുന്നത്. കമ്പനിക്ക് കീഴിലുള്ള കൂറ്റന്‍ ഫ്ളാറ്റുകള്‍ വിറ്റഴിച്ചാണ് രണ്ട് വര്‍ഷത്തിനുള്ള വന്‍ നേട്ടം കൊയ്യാന്‍ ല്ഷ്യമിടുന്നത്. അതായത് ഗുരുഗ്രാം, പഞ്ചകുള എന്നിവടളിലെ ഏഴ് മില്യന്‍ സ്ക്വയര്‍ ഫീറ്റുള്ള ഫ്ളാറ്റുകള്‍ വിറ്റഴിച്ചാണ് അടുത്ത ഏതാനും വര്‍ഷത്തില്‍ വന്‍ നേട്ടം കൊയ്യുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
അതേസമയം 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 3,000 കോടി വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി ഗുരുഗ്രാമിലെ കെട്ടിടലവും വില്‍ക്കും, അതേസമയം രണ്ട് മില്യണ്‍ സ്ക്വയര്‍ ഫീറ്റുള്ള പുതിയ കെട്ടിടങ്ങള്‍ വിറ്റഴിക്കു വഴി 1,100 കോടി രൂയുടെ സമാഹരണവും, പഞ്ചകുളയില്‍ 850 കോടി രൂപ വരുന്ന രണ്ട് മില്യണ്‍ സ്ക്വയര്‍ ഫീറ്റുള്ള കെട്ടിടങ്ങളും വിറ്റഴിക്കാന്‍ കമ്പനി ലക്ഷ്യമിടും. അതേസമയം ലക്ഷ്വറി ഫ്ളാറ്റ് വില്‍പ്പനിയില്‍ ആവശ്യകത കുറഞ്ഞപ്പോഴും കമ്പനി വന്‍ നേട്ടം കൊയ്തിട്ടുണ്ടായിരുന്നു,2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2,435 കോടി രൂപയോളം വന്‍ ലാഭം നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റലാഭത്തില്‍ 21 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ അറ്റാദായം ഏകദേശം 414.01 കോടി രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷം കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് ഏകദേശം 335.15 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കമ്പനി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.. കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് ബുക്കിംഗ് നിലവില്‍ 21 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി 2,156 കോടി രൂപയായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ കമ്പനിയുടെ ആകെ വരുമാനത്തില്‍ വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍