ഡിഎംഐ ഫിനാന്‍സ്-ഗൂഗിള്‍ പേ പങ്കാളിത്തം; ഇനി കൂടുതല്‍ പേര്‍ക്ക് വായ്പ ലഭിക്കും
ഗൂഗിള്‍ പേ വഴി ഇനി കൂടുതല്‍ പേര്‍ക്ക് വായ്പ ലഭിക്കും. ഡിജിറ്റല്‍ വാലറ്റിന്റെ ഉപയോക്താക്കള്‍ക്ക് ലോണുകള്‍ വാഗ്ദാനം ചെയ്യാന്‍ ഡിഎംഐ ഫിനാന്‍സ് ഗൂഗിള്‍ പേയെ പങ്കാളിയാക്കുന്നു. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേയില്‍ തന്നെ വായ്പാ ഓപ്ഷന് കാണാന്‍ കഴിയും. ഡിഎംഐ ഫിനാന്‍സ് ആപ്പുമായി സംയോജിപ്പിച്ചും വായ്പ നല്‍കും.
ഗൂഗിള്‍ പേയുമായി ഡിഎംഐ അക്കൗണ്ട് ബന്ധിപ്പിച്ചവര്ക്കായിരിക്കും ഈ സൗകര്യം ലഭിക്കുക എന്ന ധനകാര്യ സ്ഥാപനത്തിന്റെ അറിയിപ്പുണ്ട്.പരമാവധി 36 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന വായ്പ, ഒരു ലക്ഷം രൂപ വരെയാകും ലഭ്യമാകുക. രാജ്യത്ത് പതിനയ്യായിരത്തോളം പിന് കോഡുകളിലുടനീളം ഈ സൗകര്യം ലഭ്യമാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍