ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞു
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസ നഷ്ടത്തോടെ 73.65 രൂപയിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതിനൊപ്പം ഓഹരി വിപണിയിലെ മന്ദതയും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു. ഇന്റര്‍ബാങ്ക് വിദേശ എക്സ്ചേഞ്ചില്‍ ഡോളറിനെതിരെ 73.48നാണ് രൂപ വ്യാപാരം തുടങ്ങിയത്.
പിന്നീട് നഷ്ടം നേരിട്ട് 73.65 രൂപയിലേക്ക് പതിച്ചു. കഴിഞ്ഞ ദിവസം 73.42ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വിദേശനിക്ഷേപകര്‍ കഴിഞ്ഞ ദിവസം വില്പനക്കാരുടെ മേലങ്കിയണിഞ്ഞതും രൂപയുടെ തിരിച്ചടിക്കാരണമായെന്നാണ് സൂചന. 145.45 കോടിയുടെ ഓഹരികള്‍ വിദേശനിക്ഷേപകര്‍ വിറ്റഴിച്ചു. ആഗോളവിപണിയില്‍ എണ്ണവില 0.04 ശതമാനം ഉയര്‍ന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍