News

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കൂടുന്നു; ജൂണില്‍ 42 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ജൂണ്‍ മാസത്തില്‍ മുന്‍മാസത്തെ അപേക്ഷിച്ച് 41-42 ശതമാനം ഉയര്‍ച്ച പ്രകടമാക്കിയതായി കണക്കാക്കുന്നുവെന്ന് റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ അറിയിച്ചു. 2021 ജൂണിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 29-30 ലക്ഷമാണെന്നാണ് വിലയിരുത്തല്‍. 2021 മെയ് മാസത്തില്‍ ഇത് 19.8 ലക്ഷമായിരുന്നു. 

കൂടാതെ, 2021 ജൂണില്‍ വിമാനക്കമ്പനികളുടെ വിന്യാസം 2020 ജൂണിനേക്കാള്‍ 46 ശതമാനം കൂടുതലാണെന്ന് ഐസിആര്‍എ അറിയിച്ചു. മുന്‍മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഡിപ്പാര്‍ച്ചറുകളുടെ എണ്ണം 14-15 ശതമാനം വര്‍ധിച്ചു. കോവിഡ് -19 വ്യാപനത്തില്‍ ജൂണ്‍ അവസാനത്തോടെ ഇടിവുണ്ടായതാണ് ഇതിന് പ്രധാന കാരണം.   

ജൂണില്‍ ശരാശരി 1,100 വിമാനങ്ങളാണ് പ്രതിദിനം യാത്ര പുറപ്പെട്ടത്. 2020 ജൂണില്‍ ഇത് 700 ആയിരുന്നു. ഇക്കളിഞ്ഞ മേയില്‍ പ്രതിദിനം ശരാശരി 900ല്‍ കൂടുതല്‍ വിമാനങ്ങള്‍ യാത്ര പുറപ്പെട്ടു,' ഐക്ര വൈസ് പ്രസിഡന്റും കോ-ഗ്രൂപ്പ് ഹെഡുമായ കിന്‍ജല്‍ ഷാ പറഞ്ഞു. 2021 ജൂണില്‍ ഒരു ഫ്‌ലൈറ്റിന്റെ ശരാശരി യാത്രക്കാരുടെ എണ്ണം 94 ആയിരുന്നു. മേയില്‍ ശരാശരി 77 യാത്രക്കാരായിരുന്നു. ജൂണില്‍ മെച്ചപ്പെടല്‍ പ്രകടമാണെങ്കിലും വിമാനയാത്രാ ആവശ്യകതയിലെ കടുത്ത സമ്മര്‍ദം തുടരുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Author

Related Articles