News

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി; 13 മുതല്‍ 16 ശതമാനം വരെ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 13 മുതല്‍ 16 ശതമാനം വരെയാണ് വര്‍ധനവ്. ഡല്‍ഹി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു.

ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400  രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്. കൊച്ചി പുനെ, തിരുവനന്തപുരം മുംബൈ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന നിരക്ക് 13,000 രൂപമാണ്. കൊച്ചി-ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന നിരക്ക് 11,700 രൂപയുമാണ്.

ബെംഗളൂരു-കോഴിക്കോട്, തിരുവനന്തപുരം-ബെംഗളൂരു, തിരു-ചെന്നൈ, കൊച്ചി-ഗോവ റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 3300 രൂപ, ഉയര്‍ന്ന നിരക്ക് 9800 രൂപ. ബെംഗളൂരു-കോഴിക്കോട്, തിരുവനന്തപുരം-ബെംഗളൂരു, തിരു-ചെന്നൈ, കൊച്ചി-ഗോവ റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 3300 രൂപ, ഉയര്‍ന്ന നിരക്ക് 9800 രൂപ  എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

News Desk
Author

Related Articles