News

എണ്ണ ഉത്പാദനം നാല് ശതമാനം ഇടിഞ്ഞു; ഉത്പാദനം കൂട്ടി ഇറക്കുമതി കുറക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യങ്ങളെല്ലാം പാളി

ന്യൂഡല്‍ഹി: ആഭ്യന്തര ക്രൂഡ് ഓയില്‍ ഉത്പാദനം നാല് ശതമാനം കുറഞ്ഞു. ഫിബ്രുവരി വരെയുള്ള 11 മാസത്തിനിടയില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഉദത്പാദനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എണ്ണ ഉത്പാദനത്തില്‍ ഇത് 7ാമത്തെ സാമ്പത്തിക വര്‍ഷമാണ് വന്‍ ഇടിവ് രേഖപ്പെടുത്തുന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഏപ്രില്‍ മുതല്‍ ഫിബ്രുവരി വരെയുള്ള കാലയളവില്‍ (2018-2019) 83.8 ശതമാനം എണ്ണയാണ് രാജ്യത്ത് ഉപയോഗിച്ചിട്ടുള്ളത്. 2011-2012 കലയളവില്‍ 75.9 ശതമാനവും എണ്ണ ഉപയോഗിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്ത  എണ്ണയുടെ കണക്കുകള്‍ ചേര്‍ത്താണിത്. 

അതേസമയം ആഭ്യന്തര എണ്ണ ഉത്പാദനത്തില്‍ ഇടിവ് സംഭവിക്കാന്‍ തുടങ്ങിയത് 2012-2013 കാലയളവിലാണ്. എണ്ണ ഉത്പാദനത്തിന് വേണ്ടി കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്ത് എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ എണ്ണ ഉത്പാദനത്തിന് ഭീമമായ സാമ്പത്തിക ചിലവാണ് രാജ്യത്തിന് ഉണ്ടായിട്ടുള്ളത്. എണ്ണ ഉത്പാദനം വര്‍ധിപ്പിച്ച് ഇറക്കുമതി കുറക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വലിയ നീക്കങ്ങളാണ് നടത്തിയത്. എണ്ണ ഉത്പാദനം വര്‍ധിപ്പിച്ച് ഇറക്കുമതി കുറക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എണ്ണ ഉത്പാദനത്തിന് ഭീമമായ സാമ്പത്തിക ചിലവാണ് രാജ്യത്തെ എണ്ണ കകമ്പനികള്‍ക്ക് ഉണ്ടായിട്ടുള്ളത്. സാമ്പത്തിക ബാധ്യത മൂലമാണ് എണ്ണ ഉത്പാദനം കുറഞ്ഞതെന്നാണ് വിലയിരുത്തല്‍. 

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 31.35 മില്യണ്‍ മെട്രിക് ടണ്‍ എണ്ണയാണ്  ഉത്പാദിപ്പിച്ചത്. ഈ ഉത്പാദനത്തില്‍ നാല് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ ഒഎന്‍ജിസിയുടെ ഉത്പാദനത്തില്‍ 5.4 നാല് ശതമാനത്തില്‍ നിന്ന് 2.6 ശതമാനമായി കുറഞ്ഞുവന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എണ്ണ ഉത്പാദനത്തില്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്ന സൂചനയാണ് ഉത്പദനം കുറക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്. 

 

Author

Related Articles