തെരേസാ മേയ്ക്കെതിരെ ട്രംപിന്റെ വിമര്‍ശനം; ബ്രെക്സിറ്റ് ബ്രിട്ടനില്‍ ഭിന്നതയുണ്ടാക്കിയെന്ന് ട്രംപ്
ബ്രെക്സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കെതിതിരെ വിമര്‍ശനവുമായി ഡൊനാള്‍ഡ് ട്രംപ് രംഗത്തെത്തി. ബ്രെക്സിറ്റ് ബ്രിട്ടനിലെ ഐക്യം തകര്‍ത്തിരിക്കുകയാണെന്നും, ബ്രിട്ടനില്‍ രാഷ്ട്രീയ ഭിന്നതകളും ഉണ്ടാക്കിയെന്നും ഡൊനാള്‍ഡ് ട്രംപ് പറഞ്ഞു. പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതിനുള്ള ബ്രെക്സിറ്റ് കരാര്‍ നീട്ടുന്നതിന് പാര്‍ലമെന്റ് അംഗീകരിച്ചു. തെരേസാ മേയ്ക്ക് ആശ്വാസമേകുന്ന തീരുമാനമാണ് വ്യാഴാ്ച ഉണ്ടായത്.
യൂറോപ്യന്‍ യൂണിയനുമായി വേര്‍പിരിയുന്ന വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. കൂടിയാലോചനയിലൂടെ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റുകയുള്ളൂ. ഇതിനൊരു ഹിത പരിശോനയും നടത്താവുന്നകതാണ്. ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യം വഷളായ സ്ഥിതിക്കാണ് ട്രംപ് ബ്രെക്സിറ്റ് വിഷയത്തില്‍ ഭിന്നത രൂപപ്പെട്ടുവെന്ന് പറയുന്നത്. ഇത് തെരേസാ മേയ്ക്കെതിരെയുള്ള വിമര്‍ശനമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍